Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളികൾ അന്യരല്ല; സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കും

text_fields
bookmark_border
കണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികൾ അന്യരല്ല എന്ന സന്ദേശമുയർത്തി സാക്ഷരത മിഷൻ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളോട് മലയാളികളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ച് അവർ കേരളത്തി​െൻറ ഭാഗവും സുരക്ഷിതരുമാണെന്ന് പ്രഖ്യാപിക്കുന്നതിനാണ് സൗഹൃദ സംഗമം. ആദ്യ പരിപാടി ചിറക്കൽ ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ ഒക്ടോബർ 29ന് കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂളിൽ നടക്കും. ഐക്യദാർഢ്യ ഘോഷയാത്ര, ഇതര സംസ്ഥാന തൊഴിലാളികളുടെ കലാപരിപാടികൾ എന്നിവയുണ്ടാകും. ഇതരസംസ്ഥാന തൊഴിലാളികൾ കൂടുതലായുള്ള മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംഗമം സംഘടിപ്പിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story