Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:03 AM IST Updated On
date_range 26 Oct 2017 11:03 AM ISTമാസ്റ്റർ അഭയിന് കൈത്താങ്ങാവാൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
പിലാത്തറ: രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാസ്റ്റർ അഭയിന് കാമ്പസ് ഹോപ്പ് തുണയായി. തലശ്ശേരി മലബാർ കാൻസർ കെയർ സൊസൈറ്റിയിൽ ചികിത്സയിൽ കഴിയുന്ന അഭയിെൻറ ഏകാശ്രയം കൂലിപ്പണിക്കാരിയായ അമ്മ ത്രേസ്യയായിരുന്നു. ചെറുപ്രായത്തിൽ തന്നെ അച്ഛനുപേക്ഷിച്ച അഭയിെൻറ ചികിത്സയും ജീവിത ചെലവും താങ്ങാനാവാതെ അമ്മ ത്രേസ്യ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് കാമ്പസ് ഹോപ്പിെൻറ കൊട്ടില യൂനിറ്റ് അംഗങ്ങൾ അഭയിെൻറ കാര്യം പിലാത്തറ ഹോപ്പിൽ അറിയിക്കുന്നത്. അഭയിെൻറ മൂന്ന് വർഷത്തെ ചികിത്സക്ക് വർഷത്തേക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും വേണം. ഈ സാഹചര്യത്തിലാണ് അഭയിനെ സഹായിക്കാൻ ഹോപ്പ് മുൻകൈയെടുത്ത് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചത്. ടി.വി. രാജേഷ് എം.എൽ.എ, പരിയാരം പഞ്ചായത്ത് പ്രസിഡൻറ് രാജേഷ്, ഏഴോം പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരി, ചെറുതാഴം പഞ്ചായത്ത് പ്രസിഡൻറ് പ്രഭാവതി, കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ, പിലാത്തറ വ്യാകുലമാത ഫൊറോന വികാരി ഫാ. ജോയ് പൈനാടത്ത് എന്നിവരാണ് രക്ഷാധികാരികൾ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പിലാത്തറ ഡിവിഷൻ അംഗം ടി.വി. ഉണ്ണികൃഷ്ണൻ ചെയർമാനും ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്. ജയമോഹൻ ജനറൽ കൺവീനറും വി. മാധവൻ ട്രഷററുമായ 51 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. Abhay Treatment Support Account എന്ന പേരിൽ എസ്.ബി.െഎ പിലാത്തറ ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നു. നമ്പർ: 37246515983. IFS co---de: SBIN0071214 . സംഭാവനകൾ ചികിത്സ സഹായ കമ്മിറ്റിയിൽ നേരിട്ടോ ചെക്ക്, മണിയോർഡർ, ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഫർ രീതികളിലോ അയക്കാം. സംഭാവനകൾക്ക് IT Sec80 G പ്രകാരം ടാക്സ് ഇളവുകൾക്ക് രസീത് നൽകും. വിലാസം: ചെയർമാൻ/ജന. കൺവീനർ, അഭയ് ചികിത്സ സഹായക്കമ്മിറ്റി, c/o ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്, പിലാത്തറ, വിളയാങ്കോട് പി.ഒ, കണ്ണൂർ, 670504. ഫോൺ: 9605398889
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story