Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവനിത...

വനിത ഉദ്യോഗസ്​ഥക്കെതിരെ മോശം പരാമർശം: ഡെപ്യൂട്ടി ട്രാൻസ്​പോർട്ട്​ കമീഷണർക്കെതിരെ വനിത കമീഷൻ കേസെടുത്തു

text_fields
bookmark_border
കാസർകോട്: മോേട്ടാർ വാഹന വകുപ്പിലെ വനിത ഉദ്യോഗസ്ഥക്കെതിരെ മോശം പരാമർശം നടത്തുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർക്കെതിരെ വനിത കമീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാസർകോട് ജില്ല പൊലീസ് മേധാവിക്ക് കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ നിർേദശം നൽകി. കോഴിക്കോട് നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർക്കെതിരെയാണ് കേസ്. കാഞ്ഞങ്ങാട് ജോ.ആർ.ടി.ഒ നൽകിയ പരാതിയിലാണ് നടപടി. ആർ.സി ബുക്കിൽ പേര് മാറ്റാൻ നൽകിയ അപേക്ഷയിൽ ജോ.ആർ.ടി ഓഫിസിൽനിന്ന് യഥാസമയം നടപടി ഉണ്ടായില്ലെന്ന് വാഹന ഉടമ മൊബൈൽ ഫോണിലൂടെ ഡെപ്യൂട്ടി കമീഷണറോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് അപേക്ഷക​െൻറ ഫോണിൽ തന്നെ ഓഫിസിലുള്ള ഉദ്യോഗസ്ഥരോട് ആർ.സി ബുക്ക് നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. അതിനുശേഷവും ആർ.സി ബുക്ക് ലഭിച്ചില്ലെന്ന് വാഹന ഉടമ പരാതിപ്പെട്ടു. തുടർന്നാണ് ജോ. ആർ.ടി.ഒക്കെതിരെ അപേക്ഷകനോടുള്ള ഫോൺ സംഭാഷണത്തിൽ മോശം പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകാനും സംഭാഷണത്തിൽ നിർദേശിക്കുന്നുണ്ട്. ഇൗ ടെലിഫോൺ സംഭാഷണത്തി​െൻറ ക്ലിപ് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പരാമർശങ്ങൾ അപകീർത്തികരമാണെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജോ. ആർ.ടി.ഒ വനിത കമീഷന് പരാതി നൽകിയത്. സംഭാഷണത്തി​െൻറ രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story