Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:58 AM IST Updated On
date_range 25 Oct 2017 10:58 AM ISTസിനിമ ലൊക്കേഷനിൽ ലൈംഗികാതിക്രമ ശ്രമമെന്ന്; പരാതിയുമായി മേക്കപ് ആർട്ടിസ്റ്റ്
text_fieldsbookmark_border
സിനിമ ലൊക്കേഷനിൽ ലൈംഗികാതിക്രമ ശ്രമമെന്ന്; പരാതിയുമായി മേക്കപ് ആർട്ടിസ്റ്റ് കൊച്ചി: സിനിമയിൽ പ്രവർത്തിക്കുന്നതിനിടെ ലൈംഗിക അതിക്രമത്തിന് ശ്രമമുണ്ടായെന്ന് മേക്കപ് ആർട്ടിസ്റ്റിെൻറ പരാതി. മേക്കപ് ആർട്ടിസ്റ്റ് ഇടപ്പള്ളി സ്വദേശിനി ജൂലി ജൂലിയനാണ് കൊച്ചി റേഞ്ച് െഎ.ജിക്ക് പരാതി നൽകിയത്. വി.കെ. പ്രകാശ് നാലുഭാഷകളിലായി സംവിധാനം ചെയ്യുന്ന 'പ്രാണ' എന്ന സിനിമയിൽ നായിക നിത്യാമേനോെൻറ മേക്കപ് ആർട്ടിസ്റ്റായി കുമളിയിൽ പ്രവർത്തിക്കുന്നതിനിടെ തനിക്കെതിരെ പീഡനശ്രമമുണ്ടായെന്നാണ് ആരോപണം. ഷൂട്ടിങ്ങിനിടെ താമസസൗകര്യം ഒരുക്കിയിരുന്ന കുമളിയിലെ സലിം വില്ലയുടെ ഉടമ, നിക്സൺ എന്നയാൾ, സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, ചില ഗുണ്ടകൾ എന്നിവർക്കെതിരെയാണ് പരാതി. കഴിഞ്ഞ 15നാണ് സംഭവം. താൻ ലൊക്കേഷനിലായിരുന്ന സമയത്ത് തെൻറ മുറിയിൽനിന്ന് വിലയേറിയ മേക്കപ് സാധനങ്ങൾ മോഷണം പോയതായും ജൂലി പരാതിയിൽ പറയുന്നു. ഇതുസംബന്ധിച്ച് റിസോർട്ട് നടത്തുന്നവരുമായി വാക്തർക്കം ഉണ്ടായിരുന്നു. അടുത്തദിവസം രാത്രി ജോലിസ്ഥലത്ത് നിന്ന് മുറിയിലേക്കെത്തിയപ്പോൾ ഉടമയും ഗുണ്ടകളും ചേർന്ന് അതിക്രമത്തിന് മുതിർന്നു. ചെറുത്ത് ബഹളം വെച്ചപ്പോൾ പരിസരത്ത് ഉണ്ടായിരുന്നവർ ഒാടിയെത്തിയതിനെത്തുടർന്നാണ് അക്രമികൾ പിന്തിരിഞ്ഞത്. ആരോ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഷൂട്ടിങ് മുടങ്ങുമെന്നുപറഞ്ഞ് സിനിമ പ്രവർത്തകർ തന്നെ മുറിയിലാക്കി കതകടച്ചെന്നും പൊലീസിൽ പരാതി പറയാൻ അനുവദിച്ചില്ലെന്നും െഎ.ജിക്ക് നൽകിയ പരാതിയിൽ പറയുന്നു. പുലർച്ച സിനിമപ്രവർത്തകർ തന്നെ തന്ത്രപൂർവം കാറിൽ കയറ്റി എറണാകുളത്ത് എത്തിക്കുകയായിരുന്നു. ലൊക്കേഷനിൽ തനിക്ക് സംരക്ഷണം നൽകാൻ സിനിമപ്രവർത്തകർ തയാറായില്ല. സംഭവത്തിന് പിന്നിൽ പ്രൊഡക്ഷൻ കൺട്രോളർ അക്രമികളുമായി നടത്തിയ ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും ജൂലി പറഞ്ഞു. എന്നാൽ, പരാതിക്ക് അടിസ്ഥാനമില്ലെന്നും ഹോട്ടലിൽ ബഹളമുണ്ടാക്കുന്നത് പതിവായതിനെത്തുടർന്ന് ഇവരെ ലൊക്കേഷനിൽ നിന്ന് ഒഴിവാക്കുകയായിരുെന്നന്നും സംവിധായകൻ വി.കെ. പ്രകാശ് പറഞ്ഞു. വാഹനത്തിൽ സുരക്ഷിതയായി അവരെ എറണാകുളത്ത് എത്തിെച്ചന്നും ഇക്കാര്യത്തിൽ ഒരു വീഴ്ചയും സിനിമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story