Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകീഴാറ്റൂരിൽ വീണ്ടും...

കീഴാറ്റൂരിൽ വീണ്ടും സമരജ്വാല

text_fields
bookmark_border
തളിപ്പറമ്പ്: കീഴാറ്റൂരിൽ വയൽനികത്തിയുള്ള ദേശീയപാത നിർമാണത്തിനെതിരെ 'വയൽക്കിളികൾ' നടത്തിവന്ന സമരത്തിന് കരുത്തേകി, കോളനിവാസികൾ ഉൾപ്പെട്ട നാട്ടുകാർ സമരജ്വാല ഉയർത്തി. ബൈപാസി​െൻറ പുതിയ അെലയിൻമ​െൻറ് കടന്നുപോകുന്ന കീഴാറ്റൂർ തോടി​െൻറ കിഴക്കുവശത്തെ പ്രദേശവാസികളാണ് ചൊവ്വാഴ്ച സന്ധ്യക്ക് മെഴുകുതിരി കത്തിച്ച് സമരജ്വാല തെളിച്ചത്. ബൈപാസിനെതിരെ കീഴാറ്റൂരിൽ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തിയതി​െൻറ മുന്നോടിയായി വയൽക്കിളികളുടെ നേതൃത്വത്തിൽ വൈകീട്ട് ആറിന് കീഴാറ്റൂർ വയലിൽ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന് വയലും തണ്ണീർത്തടവും നികത്തിയുള്ള വികസനത്തെ എതിർക്കുമെന്നും നാടിനെ സംരക്ഷിക്കുമെന്നും സമരക്കാർ ദൃഢപ്രതിജ്ഞയെടുത്തു. തുടർന്ന്, പ്രവർത്തകരും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട നാട്ടുകാരും പുതിയ അെലയിൻമ​െൻറിൽ ഉൾപ്പെട്ട കോളനിയിലെത്തി. മുദ്രാവാക്യം മുഴക്കി കോളനിക്കാർ വയൽക്കിളികളെ സ്വീകരിച്ചു. പുതിയ അെലയിൻമ​െൻറ് പ്രകാരം കീഴാറ്റൂർവഴി ബൈപാസ് നിർമിക്കുന്നതിനെതിരെയാണ് രണ്ടാംഘട്ട സമരത്തിന് തുടക്കമായിരിക്കുന്നത്. പുതിയ അെലയിൻമ​െൻറ് പ്രകാരം ബൈപാസ് വന്നാൽ തോടും വയലും വീടും കാവുകളും നഷ്ടപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. വയൽക്കിളി കൂട്ടായ്മ നേതാക്കളായ സുരേഷ് കീഴാറ്റൂർ, സി. മനോഹരൻ, പരിസ്ഥിതി പ്രവർത്തകരായ ഭാസ്കരൻ വെള്ളൂർ, കെ.കെ. ഖാലിദ്, നോബിൾ പൈക്കട, സണ്ണി അമ്പാട്ട് തുടങ്ങിയവർ മനുഷ്യച്ചങ്ങലക്കും സമരജ്വാലക്കും നേതൃത്വം നൽകി. രണ്ടാംഘട്ട സമരം നടത്തുന്നതി​െൻറ സൂചനയായി കീഴാറ്റൂർ വയലിൽ വയൽക്കിളികൾ ചെങ്കൊടിനാട്ടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story