Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:53 AM IST Updated On
date_range 25 Oct 2017 10:53 AM ISTകേരള ക്ലേയ്സ് തൊഴിലാളികൾ പണിമുടക്ക് തുടങ്ങി
text_fieldsbookmark_border
പാപ്പിനിശ്ശേരി: കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ആഴ്ചയിൽ ആറുദിവസത്തെ ജോലി നൽകണം, അല്ലെങ്കിൽ മതിയായ ആനുകൂല്യം അനുവദിച്ച് പിരിഞ്ഞുപോകാൻ അനുവദിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പാപ്പിനിശ്ശേരിയിലെ ഹെഡ് ഒാഫിസിനുമുന്നിൽ ദിവസം 40 പേരടങ്ങുന്ന തൊഴിലാളികളാണ് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ചുവരെ സമരം നടത്തുന്നത്. സ്ഥാപനം പൂട്ടുന്നത് ഒഴിവാക്കാൻ തയാറാക്കുന്ന വൈവിധ്യവത്കരണ പരിപാടി തൊഴിലാളികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ളതല്ലെന്നും കമ്പനിയെ കൂടുതൽ ലാഭത്തിലെത്തിക്കുക മാത്രം ലക്ഷ്യമിട്ടാണെന്നും ഐ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡൻറ് എം. അബ്ദുറഹ്മാൻ ആരോപിച്ചു. തൊഴിലാളി നേതാക്കളായ ഐ.വി. ശിവരാമൻ, എ. മാധവൻ, വി.കെ. രാജീവൻ, യു. കൃഷ്ണൻ എന്നിവർ സമരത്തിന് നേതൃത്വം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story