Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:53 AM IST Updated On
date_range 25 Oct 2017 10:53 AM ISTപയ്യന്നൂരിൽ ഹരിത കർമസേന നവംബർ ഒന്നുമുതൽ
text_fieldsbookmark_border
പയ്യന്നൂർ: നഗരസഭ പരിധിയിൽ ഹരിത കർമസേനയുടെ പ്രവർത്തനം നവംബർ ഒന്നിന് ആരംഭിക്കും. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വീടുകളിൽനിന്ന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കും. ഇതിനായി ഒരു വാർഡിൽ ഒരാളെ ചുമതലപ്പെടുത്തും. പ്രതിമാസം ഒരു വീട്ടിൽനിന്ന് 40 രൂപ നൽകണം. ഇവർ ശേഖരിക്കുന്ന പ്ലാസ്റ്റിക് ക്ലീൻ കേരള മിഷൻ കൊണ്ടുപോകും. ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിൽ യോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്തു. മുൻ നഗരസഭ ചെയർമാൻ ജി.ഡി. നായരുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പയ്യന്നൂരിെൻറ വികസനത്തിന് മുൻ ചെയർമാെൻറ പ്രവർത്തനങ്ങൾ അംഗങ്ങൾ അനുസ്മരിച്ചു. ചെയർമാൻ ശശി വട്ടക്കൊവ്വൽ, വൈസ് ചെയർ പേഴ്സൻ കെ.പി. ജ്യോതി, ഇന്ദുലേഖ പുത്തലത്ത്, വി. ബാലൻ, പി.പി. ലീല, പി.പി. ദാമോദരൻ, ഇ. ഭാസ്കരൻ, എം.കെ. ഷമീമ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story