Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: വ്യാപാരികൾക്ക് നഷ്​ടപരിഹാരം നൽകണം

text_fields
bookmark_border
പയ്യന്നൂർ: ദേശീയപാത വികസനത്തി​െൻറ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന വ്യാപാരികൾക്ക് ന്യായമായ നഷ്ടപരിഹാരമോ പുനരധിവാസമോ ഉറപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യന്നൂർ മേഖല കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസിനു മുന്നിൽ ഉപവാസ സമരം നടത്തും. ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യാപകമായി വ്യാപാരികൾ നവംബർ ഒന്നിന് പണിമുടക്കി കടകളടച്ച് സെക്രേട്ടറിയറ്റ് ഉപരോധിക്കുന്നുണ്ട്. ജി.എസ്.ടി അപാകത പരിഹരിക്കുക, വാടക-കുടിയാൻ നിയമത്തിൽ കാലോചിതമായി മാറ്റം വരുത്തുക, ദേശീയപാത വികസനത്തി​െൻറ പേരിൽ കുടിയിറക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുക, പ്ലാസ്റ്റിക് നിരോധനത്തി​െൻറ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഇതി​െൻറ പ്രചാരണാർഥം ഒക്ടോബർ 27, 28 തീയതികളിൽ രണ്ട് വാഹന ജാഥകൾ ജില്ലയിൽ പര്യടനം നടത്തും. ജാഥക്ക് 28ന് 1.30ന് പയ്യന്നൂരിൽ സ്വീകരണം നൽകും. വാർത്തസമ്മേളനത്തിൽ എം.പി. തിലകൻ, കെ. ബാബുരാജ്, വി.യു. ഷെരീഫ്, എം.ടി. സുകുമാരൻ, ടി.വി. കരുണാകരൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story