Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:53 AM IST Updated On
date_range 25 Oct 2017 10:53 AM ISTജി.ഡി. നായരുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
പയ്യന്നൂർ: മുൻ നഗരസഭ ചെയർമാനും സി.പി.എം നേതാവുമായ ജി.ഡി. നായരുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചനയോഗവും മൗന ജാഥയും നടന്നു. പയ്യന്നൂർ ടൗൺ സ്ക്വയറിൽ നടന്ന യോഗത്തിൽ സി.പി.എം ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ, വിവിധ കക്ഷി നേതാക്കളായ എം.കെ. രാജൻ, കെ.വി. ബാബു, വി.കെ.പി. ഇസ്മാഈൽ, കെ. രാഘവൻ, പി.വി. കുഞ്ഞപ്പൻ, ഡി.കെ. ഗോപിനാഥൻ, ------------പിജയൻ, പി.വി. ദാസൻ, ടി.സി.വി. ബാലകൃഷ്ണൻ, ടി.പി. സുനിൽകുമാർ, ഇഖ്ബാൽ പോപ്പുലർ, എസ്.കെ. മുഹമ്മദ്, കെ.കെ. ഫൽഗുനൻ, പി.കെ. സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുന്നക്കടവ്--കുന്നരു--പാലക്കോട് റോഡ് ശോച്യാവസ്ഥയിൽ പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയോടനുബന്ധിച്ച് നിർമിച്ച രാമന്തളി പുന്നക്കടവ്--കുന്നരു-പാലക്കോട് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് കാൽനട പോലും ദുസ്സഹമായി. കാലാകാലങ്ങളിൽ കുഴിയടക്കാറുണ്ടെങ്കിലും ഇത് മഴക്കാലത്ത് ഇളകി പൂർവസ്ഥിതിയിലാവുക പതിവാണ്. റോഡിന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണം നീളുകയാണ്. മൂന്ന് വർഷം മുമ്പ് രണ്ടര കിലോമീറ്റർ റീടാർ ചെയ്തിരുെന്നങ്കിലും ഇതും പൊട്ടിപ്പൊളിയാൻ തുടങ്ങി. ഏഴു കിലോമീറ്റർ റോഡിൽ അഞ്ച് കിലോമീറ്ററും ഗതാഗത യോഗ്യമല്ലാത്ത സ്ഥിതിയാണ്. ഏഴിമല നാവിക അക്കാദമിയുടെ അനുബന്ധ പ്രവൃത്തിയിൽപ്പെട്ട റോഡിലൂടെ പ്രതിദിനം ബസുകൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story