Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2017 10:53 AM IST Updated On
date_range 25 Oct 2017 10:53 AM ISTചെറുപുഴ ബസ്സ്റ്റാന്‍ഡില്‍ ദുര്‍ഗന്ധം വമിക്കുന്നു
text_fieldsbookmark_border
ചെറുപുഴ: ബസ്സ്റ്റാന്‍ഡിൽ ദുര്‍ഗന്ധം പരത്തി ശുചിമുറിയിലെ മലിനജലം തുറന്ന സ്ഥലത്തേക്ക് ഒഴുകുന്നു. പുരുഷന്മാര്‍ ഉപയോഗിക്കുന്ന ഭാഗത്തെ ശുചിമുറിയുടെ പൈപ്പുകള്‍ തകരാറിലായിട്ട് രണ്ടു ദിവസമായി. കരാറെടുത്തിരിക്കുന്ന സ്ത്രീ ഇക്കാര്യം ചെറുപുഴ പഞ്ചായത്തധികൃതരെ അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചിട്ടില്ല. മലിനജലം പൈപ്പിലൂടെ ടാങ്കിലേക്ക് പോകാതെ പുറത്തേക്കൊഴുകുന്നതാണ് ദുര്‍ഗന്ധത്തിനിടയാക്കുന്നത്. ശുചിമുറിയുടെ പരിസരത്ത് മാലിന്യം തള്ളുന്നതിെൻറ ദുരിതം ഇതിനു പുറമേയാണ്. മലിനജലം ഒഴുക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ പലപ്പോഴും ശുചിമുറി അടച്ചിടാന്‍ നിര്‍ബന്ധിതമാകുന്നതായി കരാറെടുത്ത സ്ത്രീ പറയുന്നു. ചെറുപുഴ പഞ്ചായത്ത് ഓഫിസിനു തൊട്ടടുത്താണ് ശുചിമുറി. വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മലിനജലം രാത്രിയില്‍ ഇവിടെ ഒഴുക്കുന്നതായും പരാതിയുണ്ട്. പുഴയോട് ചേര്‍ന്നുള്ള കെട്ടിടമായതിനാല്‍ ഇവിടെ മാലിന്യങ്ങള്‍ തള്ളാതിരിക്കാന്‍ ശുചിമുറിക്കും സമീപത്തെ വില്ലേജ് ഓഫിസിനുമിടയില്‍ ഗേറ്റ് സ്ഥാപിെച്ചങ്കിലും ഇതെപ്പോഴും തുറന്നിടുകയാണ് ചെയ്യുന്നത്. ശുചിമുറിക്ക് നിരവധി തവണ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story