Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:55 AM IST Updated On
date_range 23 Oct 2017 10:55 AM ISTചെന്നിത്തലയുടെ യാത്ര ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കമെന്ന് -കോടിയേരി ബാലകൃഷ്ണൻ
text_fieldsbookmark_border
കാഞ്ഞങ്ങാട്: നവംബറിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര ഉമ്മൻ ചാണ്ടിക്കെതിരെയുള്ള പടയൊരുക്കമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോളാർ കമീഷൻ റിപ്പോർട്ടിെൻറ കാര്യത്തിൽ കോൺഗ്രസിൽ കെട്ടുറപ്പില്ലെന്നും വി.എം. സുധീരൻ പരസ്യമായി രംഗത്തുവന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാറിെൻറ ജനദ്രോഹനയങ്ങൾക്കെതിരെ എൽ.ഡി.എഫ് നടത്തുന്ന ജനജാഗ്രതായാത്രക്ക് കാഞ്ഞങ്ങാട്ട് അലാമിപ്പള്ളിയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിപ്പോർട്ട് വന്നതിനുശേഷം കോൺഗ്രസ് പ്രവർത്തകർക്ക് സൂര്യാഘാതമേറ്റ അവസ്ഥയാണ്. യു.ഡി.എഫ് സംവിധാനം തകർച്ചയുടെ വക്കിലാണ്. ഇടതുപക്ഷത്തെ തകർക്കാൻ ബി.ജെ.പിയും കോൺഗ്രസും ആസൂത്രിതമായ നീക്കങ്ങൾ നടത്തുന്നുണ്ട്. ജനരക്ഷായാത്രയിൽ കേന്ദ്രമന്ത്രിമാരടക്കം പാർട്ടിക്കെതിരെ തെറ്റായ പ്രചാരവേലകൾ നടത്തിയിട്ടും കേരളത്തിൽ ഒന്നും സംഭവിച്ചിട്ടില്ല. യാത്രക്കിടയിൽവെച്ച് അമിത് ഷാ മുങ്ങിയതോടുകൂടി ജനരക്ഷായാത്ര നനഞ്ഞ പടക്കമായി മാറി. പ്രകോപനപരമായ പ്രസംഗങ്ങൾ യാത്രയിൽ മുഴുവനും നടത്തിയിട്ടും പ്രശ്നമൊന്നും സംഭവിക്കാത്തത് കേരളത്തിലുള്ളവർ സഹിഷ്ണുത ഉള്ളവരായതുകൊണ്ടാണെന്ന് ബി.ജെ.പി പ്രവർത്തകർക്ക് മനസ്സിലായെന്നും കോടിയേരി പറഞ്ഞു. വേങ്ങര തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ ഭൂരിപക്ഷം കുറഞ്ഞതും ബി.ജെ.പി നാലാം സ്ഥാനത്തായതും മതനിരപേക്ഷത കേരളത്തിലാവശ്യമാണെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story