Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:55 AM IST Updated On
date_range 23 Oct 2017 10:55 AM ISTകെ.പി.സി.സി അംഗ പട്ടികയിൽ മാറ്റംവരുത്തും ^എം.എം. ഹസൻ
text_fieldsbookmark_border
കെ.പി.സി.സി അംഗ പട്ടികയിൽ മാറ്റംവരുത്തും -എം.എം. ഹസൻ കാസർകോട്: ഹൈകമാൻഡ് ആവശ്യപ്പെട്ടതനുസരിച്ച് കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ മാറ്റംവരുത്തുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങൾ സമർപ്പിച്ച കെ.പി.സി.സി അംഗങ്ങളുടെ പട്ടികയിൽ അപാകതയുണ്ടെന്നും അതിൽ യുവാക്കൾ, പട്ടികജാതി വിഭാഗത്തിൽപെട്ടവർ, വനിതകൾ എന്നിവർക്ക് നൽകിയ പ്രാതിനിധ്യം പോരെന്നും ഹൈകമാൻഡ് അറിയിച്ചു. അത് പരിഹരിക്കാൻ പി.സി.സി തയാറാണ്. ഹൈകമാൻഡ് നിർേദശിച്ചതനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി പട്ടിക സമർപ്പിക്കും. ഇതുസംബന്ധിച്ച് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ചിരുന്നു. മുകുൾ വാസ്നികുമായി കഴിഞ്ഞ രണ്ടു ദിവസമായി ചർച്ച നടത്തി. നിലവിലുള്ള ലിസ്റ്റ് മാറ്റിമറിക്കുകയല്ല, കൂടുതൽ ആളുകളെ കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നതെന്ന് ഹസൻ പറഞ്ഞു. കെ.പി.സി.സി അംഗങ്ങളുടെ പട്ടികയുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്ത് അഭിപ്രായഭിന്നതയുണ്ടെന്ന രീതിയിൽ വരുന്ന വാർത്തകൾ ഭാവനാസൃഷ്ടിയാണെന്നും വി.എം. സുധീരെൻറ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും ഹസൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story