Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:55 AM IST Updated On
date_range 23 Oct 2017 10:55 AM ISTപടയൊരുക്കം ജാഥ: ജില്ല നേതൃയോഗത്തിൽ വിട്ടുനിന്ന ഭാരവാഹികളോട് വിശദീകരണം തേടും
text_fieldsbookmark_border
കാസർകോട്: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചുചേർത്ത കോൺഗ്രസ് ജില്ല നേതൃയോഗത്തിലും ഡി.സി.സി ഭാരവാഹികൾ ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിന്നു. ഇവരോട് ------------ഇന്ന് തന്നെ------------- വിശദീകരണം ആവശ്യപ്പെടാൻ കെ.പി.സി.സി പ്രസിഡൻറ് നിർദേശിച്ചു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ആറു ഡി.സി.സി ഭാരവാഹികളും നാലു ബ്ലോക്ക് ഭാരവാഹികളും 17 മണ്ഡലം ഭാരവാഹികളും എത്തിയില്ല. ഡി.സി.സി പ്രസിഡൻറ് നേരിട്ട് ക്ഷണിച്ച പോഷകസംഘടന ഭാരവാഹികളിൽ ചിലരും വിട്ടുനിന്നു. ഇൗ സാഹചര്യത്തിലാണ് പെങ്കടുക്കാത്തവരോട് വിശദീകരണം തേടാൻ ഡി.സി.സി പ്രസിഡൻറിനോട് നിർദേശിച്ചത്. പടയൊരുക്കം പ്രചാരണപ്രവർത്തനങ്ങൾ മണ്ഡലം അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിനായി പി.എ. അഷറഫലി (മഞ്ചേശ്വരം), കെ. നീലകണ്ഠന്‍ (കാസർകോട്), ഹക്കീം കുന്നില്‍ (ഉദുമ), അഡ്വ. എം.സി. ജോസ് (കാഞ്ഞങ്ങാട്), കെ.പി. കുഞ്ഞിക്കണ്ണന്‍ (തൃക്കരിപ്പൂര്‍)എന്നിവരെ ചുമതലപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. കുഞ്ഞിക്കണ്ണന്‍, സജീവ് േജാസഫ്, സെക്രട്ടറി കെ.നീലകണ്ഠന്‍, നിര്‍വാഹക സമിതി അംഗങ്ങളായ പി. ഗംഗാധരന്‍ നായര്‍, പി.എ. അശ്റഫലി, ബാലകൃഷ്ണ വോര്‍കുഡലു, ഐ.എന്‍.ടി.യു.സി ദേശീയസമിതി അംഗം അഡ്വ. എം.സി. ജോസ്, അഡ്വ. കെ.കെ. രാജേന്ദ്രന്‍, പി.ജി. ദേവ്, പി.കെ. ഫൈസല്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍, ഗീതാ കൃഷ്ണന്‍, കരുണ്‍ താപ്പ, ഹരീഷ് പി. നായര്‍, കെ.പി. പ്രകാശന്‍, സി.വി. െജയിംസ്, പി.വി. സുരേഷ്, വി.ആര്‍. വിദ്യാസാഗര്‍, മാമുനി വിജയന്‍, സോമശേഖര, കെ. ഖാലിദ്, കെ. വാരിജാക്ഷന്‍, ബാബു കദളിമറ്റം, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ എന്നിവർ സംബന്ധിച്ചു. വിനോദ് കുമാര്‍ പള്ളയില്‍ വീട് സ്വാഗതവും എം.സി. പ്രഭാകരന്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story