Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:52 AM IST Updated On
date_range 23 Oct 2017 10:52 AM ISTയുവാക്കളുടെ കർമശേഷി രാഷ്ട്രനന്മക്ക് ഉപയോഗപ്പെടുത്തണം ^ഐ.എസ്.എം
text_fieldsbookmark_border
യുവാക്കളുടെ കർമശേഷി രാഷ്ട്രനന്മക്ക് ഉപയോഗപ്പെടുത്തണം -ഐ.എസ്.എം കണ്ണൂർ: യുവാക്കളുടെ കർമശേഷി രാജ്യത്തിെൻറ നന്മക്കും അഖണ്ഡതക്കും വിനിയോഗിക്കണമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീെൻറ യുവഘടകമായ ഐ.എസ്.എം സംഘടിപ്പിച്ച യുവജനസംഗമം ആവശ്യപ്പെട്ടു. അസഹിഷ്ണുത വളർത്തുന്ന ആഹ്വാനങ്ങൾ രാജ്യത്തിന് നഷ്ടം മാത്രമേ വരുത്തുകയുള്ളൂ. ഭരണഘടന നൽകുന്ന അവകാശമായ മതപ്രബോധനവും ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യവും ഭരണകൂടം ഉറപ്പുവരുത്തണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ഡിസംബർ 28 മുതൽ 31വരെ മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാനസമ്മേളനത്തിെൻറ ഭാഗമായാണ് സംഗമം നടത്തിയത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല ചെയർമാൻ ഡോ. എ.എ. ബഷീർ, മണ്ഡലം ചെയർമാൻ യൂനസ് കക്കാട്, ഐ.എസ്.എം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ. സക്കരിയ സ്വലാഹി, എസ്.എൽ.ആർ.സി ഡയറക്ടർ കെ.വി. അബ്ദുല്ലത്തീഫ് മൗലവി, ഐ.എസ്.എം ജില്ല പ്രസിസൻറ് നൗഷാദ് സ്വലാഹി, ഇസ്ഹാഖലി കല്ലിക്കണ്ടി, അബ്ദുറഹ്മാൻ കൊളത്തായി, അബ്ദുറഷീദ് ടമ്മിട്ടോൺ, അബ്ദുൽ ലത്വീഫ് വെള്ളൂർ, വാസിൽ ചാലാട്, ശംസീർ കൂത്തുപറമ്പ്, അൻസാർ മാസ്റ്റർ ഉളിയിൽ, റാഷിദ് മുണ്ടേരി, മുഹമ്മദ് അക്രം, അജ്മൽ മുണ്ടേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story