Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:49 AM IST Updated On
date_range 23 Oct 2017 10:49 AM ISTമാലിന്യറോഡ്; ഇവിടെ കാൽനടപോലും അസാധ്യം
text_fieldsbookmark_border
കണ്ണൂർ: രജിസ്റ്റർ ഒാഫിസിന് മുന്നിലൂടെ തെക്കീബസാറിലേക്കുള്ള റോഡിൽ മദർ ആൻഡ് ചൈൽഡ് ആശുപത്രിക്കു മുന്നിൽ മാലിന്യക്കൂമ്പാരം. ആശുപത്രിക്കു സമീപത്തെ പറമ്പിൽനിന്നുള്ള മാലിന്യം നായ്ക്കളും മറ്റും കടിച്ചുവലിച്ച് റോഡിലേക്ക് ചിതറിക്കിടക്കുകയാണ്. ദിവസേന നൂറുകണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥകാരണം ദുർഗന്ധംപേറി കിടക്കുന്നത്. റബ്കോ, ബി.എസ്.എൻ.എൽ മേഖല ഒാഫിസ്, കാൻസർ കെയർ സൊസൈറ്റി എന്നിവയൊക്കെ പ്രവർത്തിക്കുന്നത് ഇതിനു സമീപമാണ്. കണ്ണൂർ കോർപറേഷന് പുതിയ ഒാഫിസ് നിർമിക്കുേമ്പാൾ താൽക്കാലികമായി ഒാഫിസ് മാറ്റുന്നത് മദർ ആൻഡ് ചൈൽഡ് ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കാണ്. ഇതിനായി ആശുപത്രി ഒഴിഞ്ഞുകൊടുക്കാൻ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, ആശുപത്രിക്കു സമീപംതെന്ന വലിയ മാലിന്യകേന്ദ്രം പ്രവർത്തിക്കുേമ്പാൾ ഒാഫിസ് മാറ്റം തലവേദനയാകുമെന്ന് ഉറപ്പ്. ആശുപത്രി മാലിന്യമുൾപ്പെടെയാണ് ആശുപത്രിയോട് ചേർന്നുകിടക്കുന്ന പറമ്പിൽ തള്ളുന്നത്. രാത്രികാലങ്ങളിൽ മാലിന്യക്കൂമ്പാരം കാരണം ഇൗ റോഡിൽ തെരുവുനായ്ക്കളുടെ ഭരണമാണ്. നായ്ക്കളുടെ ആക്രമണം ഭയന്നാണ് ആളുകളുടെ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story