Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:49 AM IST Updated On
date_range 23 Oct 2017 10:49 AM ISTദക്ഷിണേന്ത്യ അന്തർ സർവകലാശാല വനിത വോളി: ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsbookmark_border
കല്യാശ്ശേരി: കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണേന്ത്യ അന്തർ സർവകലാശാല വനിത വോളിയുടെ ക്വാർട്ടർ മത്സരങ്ങൾ തിങ്കളാഴ്ച തുടങ്ങും. യോഗ്യതാമത്സരങ്ങൾ ഒക്ടോബർ 25ന് പൂർത്തിയാകും. എം.ജി, കാലിക്കറ്റ്, കണ്ണൂർ ടീമുകൾ ഇതിനകം ക്വാർട്ടർ മത്സരങ്ങളിൽ യോഗ്യത നേടിയിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരാണ് കണ്ണൂർ. ഹിന്ദുസ്ഥാൻ സർവകലാശാലയും ക്വാർട്ടറിൽ കളിക്കാൻ നേരിട്ട് യോഗ്യതനേടി. പ്രീക്വാർട്ടർ മത്സരത്തിൽ കേരള സർവകലാശാല പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്ക് മദ്രാസ് സർവകലാശാലയോടാണ് പരാജയപ്പെട്ടത്. ഒക്ടോബർ 27 മുതൽ നടക്കുന്ന അഖിലേന്ത്യ മത്സരത്തിൽ ദക്ഷിണമേഖലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നാലു ടീമുകളടക്കം വിവിധ മേഖലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളാണ് മത്സരിക്കുക. കാലിക്കറ്റ് സർവകലാശാലയാണ് നിലവിലെ അഖിലേന്ത്യ ചാമ്പ്യൻ. ക്വാർട്ടർഫൈനൽ മുതലുള്ള എല്ലാ മത്സരങ്ങളും കായികവിഭാഗം ഇൻഡോർ സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ ടറാഫ്ലക്സ് പ്രതലത്തിലാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story