Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Oct 2017 10:49 AM IST Updated On
date_range 23 Oct 2017 10:49 AM ISTകുപ്പിവെള്ളക്കമ്പനി തുറക്കണം ^വാട്ടർ വർക്കേഴ്സ് യൂനിയൻ
text_fieldsbookmark_border
കുപ്പിവെള്ളക്കമ്പനി തുറക്കണം -വാട്ടർ വർക്കേഴ്സ് യൂനിയൻ ചെറുപുഴ: ജലചൂഷണം നടത്തുന്നതിെൻറ പേരിൽ അടച്ചുപൂട്ടിയ കോഴിച്ചാലിലെ കുപ്പിവെള്ള കമ്പനി തുറക്കണമെന്ന് കോഴിച്ചാൽ വാട്ടർ വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) യോഗം ആവശ്യപ്പെട്ടു. 20ഓളം തൊഴിലാളികൾക്ക് നേരിട്ടും 30ലേറെ തൊഴിലാളികൾക്ക് പരോക്ഷമായും ജോലിനൽകുന്ന സ്ഥാപനം അടച്ചതോടെ ഇവരുടെ കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തൊഴിൽമന്ത്രി, സംസ്ഥാന ലേബർ കമീഷണർ, ജില്ല ലേബർ ഓഫിസർ എന്നിവർക്കു നൽകിയ പരാതിയിൽ പറയുന്നു. 23ന് കണ്ണൂരിൽ മാനേജ്മെൻറ് പ്രതിനിധികളെയും യൂനിയൻ നേതാക്കളെയും ലേബർ ഓഫിസർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫിസിനും കമ്പനിക്ക് മുന്നിലും സമരം ആരംഭിക്കാനും യോഗം തീരുമാനിച്ചു. റെജി ജോസഫ് അധ്യക്ഷതവഹിച്ചു. സുജ നെൽബി, സിബി എം. തോമസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story