Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:56 AM IST Updated On
date_range 22 Oct 2017 10:56 AM ISTഗൃഹനാഥനെ കഞ്ചാവുകേസില്‍ കുടുക്കിയെന്ന്; പുനരന്വേഷിക്കണമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
ശ്രീകണ്ഠപുരം: ഗൃഹനാഥനെ കഞ്ചാവുകേസില്‍ കുടുക്കിയെന്ന പരാതിയിൽ പുനരന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. പയ്യാവൂർ ചന്ദനക്കാംപാറ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫിെൻറ പരാതിയിലാണ് ക്രൈംബ്രാഞ്ചിനോട് പുനരന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. കഴിഞ്ഞ മേയ് 29ന് പുലര്‍ച്ച അഞ്ചിന്, ജോസഫിെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇരുചക്ര വാഹനത്തിൽനിന്നും ശ്രീകണ്ഠപുരം എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥർ 1.200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഫോൺ സന്ദേശത്തെ തുടർന്നായിരുന്നു പരിശോധന. കഞ്ചാവും വാഹനവും കസ്റ്റഡിയിലെടുക്കുകയും ജോസഫിനെ പ്രതിയാക്കി കേസെടുക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തു വന്നിരുന്നു. തെൻറ മകനെ പീഡിപ്പിച്ച ഇരിട്ടി സെമിനാരിയിലെ വൈദികനെതിരെ കേസ് കൊടുത്തതിെൻറ വിരോധത്തിൽ കഞ്ചാവ് കേസിൽ കുടുക്കിയതാണെന്നും സ്കൂട്ടറിെൻറ തുറന്നുകിടന്ന സീറ്റിനടിയിൽ കഞ്ചാവ് കൊണ്ടുെവച്ച് എക്സൈസിനെ വിവരമറിയിച്ച് പിടിപ്പിക്കുകയാണുണ്ടായതെന്നും ജോസഫിെൻറ കുടുംബവും നാട്ടുകാരും പറയുന്നു. ഇതിനുപിന്നില്‍ പ്രവർത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ജോസഫും കുടുംബവും മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഇതേത്തുടർന്നാണ് കണ്ണൂർ ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടത്. തങ്ങൾക്കുനേരെ നിരന്തരം ഭീഷണികള്‍ ഉണ്ടായിട്ടുണ്ടെന്നും ഇതിനെതിരെ ഇരിട്ടി, പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ പരാതികള്‍ നിലവിലുണ്ടെന്നും ജോസഫിെൻറ കുടുംബാംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story