Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:56 AM IST Updated On
date_range 22 Oct 2017 10:56 AM ISTതെക്ക് ചെെങ്കാടിയും വടക്ക് വെളുത്ത ഷാളും
text_fieldsbookmark_border
കാസർകോട്: എൽ.ഡി.എഫ് ജനജാഗ്രത യാത്രയുടെ രണ്ട് ഉദ്ഘാടനത്തിന് രണ്ട് രീതി അവലംബിച്ചത് ശ്രദ്ധേയമായി. ഉപ്പളയിൽ നടന്ന വടക്കൻ മേഖല ഉദ്ഘാടനം സി.പി.െഎ ദേശീയ സെക്രട്ടറി ഡി.രാജ, ജാഥാ ലീഡർ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വെളുത്ത ഷാൾ അണിയിച്ചുകൊണ്ടാണ് നിർവഹിച്ചത്. അതേസമയം, തെക്കൻ മേഖല ജാഥ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ചെെങ്കാടി കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്. എൽ.ഡി.എഫിൽ ജനാധിപത്യ പാർട്ടികളും ഉൾപ്പെടുന്നതുകൊണ്ടാണ് വെളുത്ത ഷാൾ അണിയിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തതെന്നാണ് വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story