Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:53 AM IST Updated On
date_range 22 Oct 2017 10:53 AM ISTസഹപാഠികൾക്ക് കൈത്താങ്ങാകാൻ പ്രദർശനമൊരുക്കി
text_fieldsbookmark_border
തലശ്ശേരി: നിര്‍ധനരായ സഹപാഠികള്‍ക്ക് ധനം സമാഹരിക്കാൻ പ്രദര്‍ശനമൊരുക്കി വിദ്യാര്‍ഥികൾ. സ്വന്തമായി നിർമിച്ച കരകൗശലവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ച് വിൽപന നടത്തിയാണ് തലശ്ശേരി മുബാറക് ഹയര്‍സെക്കൻഡറി വിദ്യാര്‍ഥികൾ പാവപ്പെട്ട സഹപാഠികൾക്കായി ധനം സമാഹരിച്ചത്. സ്കൂള്‍ കലോത്സവദിനത്തിലാണ് പ്രത്യേക സ്റ്റാള്‍ ഒരുക്കി പ്രദര്‍ശനം സംഘടിപ്പിച്ചത്. നിര്‍ധനരായ സഹപാഠികളെ സഹായിക്കാന്‍വേണ്ടിയാണ് പ്രദര്‍ശനം എന്നറിഞ്ഞതോടെ നിശ്ചയിച്ച വിലയെക്കാള്‍ അധികവില നല്‍കിയാണ് പലരും ഉൽപന്നങ്ങള്‍ വാങ്ങിയത്. പതിനായിരത്തോളം രൂപയാണ് പ്രദര്‍ശനത്തിലൂടെ വിദ്യാര്‍ഥികൾ സമാഹരിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്സൻ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ എന്‍.വി. അബ്ദുൽ അഫ്സല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. മുസ്തഫ, പി.ടി.എ പ്രസിഡൻറ് കെ.പി. മുഷ്താഖ്, ഫാത്തിമ മാളിയേക്കല്‍, എ.കെ. സക്കരിയ, എൻ. നൗഷിക്, വി. സമീര്‍, ടി.കെ. സുബൈര്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളായ ഫാദില്‍, അമാന്‍, അനീഷ, ഫാത്തിമ റീം, ഷിറിന്‍ ഷഹാന, വഫ, നഷ്വ, സുഹ, ശിവാനി പ്രദീപ്, ഹൈഫ ഇല്‍ഹാം, വസീര്‍, ഷാസില്‍, ബഷീര്‍, ഇന്‍ഷ, ഫഹദ് എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story