Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:53 AM IST Updated On
date_range 22 Oct 2017 10:53 AM ISTജോലിക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലി
text_fieldsbookmark_border
കണ്ണൂർ: ഒൗദ്യോഗിക കൃത്യനിർവഹണത്തിനിടെ ജീവൻ വെടിയേണ്ടിവന്ന പൊലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലി. പൊലീസ് സ്മൃതിദിനത്തിെൻറ ഭാഗമായാണ് രാജ്യത്ത് സേവനത്തിനിടെ മരണമടഞ്ഞ സേനാംഗങ്ങൾക്ക് ഒാർമപൂക്കൾ അർപ്പിച്ചത്. പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലായി 2016 സെപ്റ്റംബർ ഒന്നു മുതൽ 2017 ആഗസ്റ്റ് 31 വരെ കൃത്യനിർവഹണത്തിനിടെ ജീവൻ ബലി നൽകിയ 379 സേനാംഗങ്ങൾക്ക് സ്മരണാഞ്ജലി ഒരുക്കി. െഎ.ജി മഹിപാൽ യാദവ് പുഷ്പചക്രം അർപ്പിച്ചു. കൊല്ലപ്പെട്ട സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനമാചരിച്ചു. തുടർന്ന് ആചാരവെടി മുഴക്കി. ഒരു വർഷത്തിനിടെ കൊല്ലപ്പെട്ട സേനാംഗങ്ങളുടെ പേരുകൾ എ.ആർ ക്യാമ്പ് ഡെപ്യൂട്ടി കമാൻഡൻറ് സാഗുൽ വായിച്ചു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പൊലീസുകാർ െകാല്ലപ്പെട്ടത്. 75 പേർ. മധ്യപ്രദേശിലും ബിഹാറിലും 50 പേർ വീതം ജീവൻ ബലിനൽകി. മിക്ക സംസ്ഥാനങ്ങളിലും ഒന്നിൽ കൂടുതൽ േപർ വീതം കൊല്ലപ്പെട്ടപ്പോൾ കേരളത്തിൽ മാത്രമാണ് പൊലീസ് സേനാംഗങ്ങൾക്ക് ജീവൻ നഷ്ടമാകാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story