Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:53 AM IST Updated On
date_range 22 Oct 2017 10:53 AM ISTസ്വയംതൊഴിൽ സംരംഭം
text_fieldsbookmark_border
കണ്ണൂർ: നെയ്ത്തുജോലി അറിയുന്ന 10-ാം ക്ലാസ് വിദ്യാഭ്യാസം ഉള്ളവരിൽനിന്ന് കൈത്തറിമേഖലയിൽ സ്വയംതൊഴിൽ സംരംഭം തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു. 10 വർഷത്തെ നെയ്ത്ത് പരിചയമുള്ളവർക്കും ഹാൻഡ്ലൂം ടെക്സ്ൈറ്റൽ ടെക്നോളജി ഡിപ്ലോമ/ഡിഗ്രി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിയിൽനിന്ന് രണ്ടുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ് പാസായവർക്കും ഫാഷൻ ഡിസൈനിങ് ഡിപ്ലോമ/ഡിഗ്രി നേടിയവർക്കും മുൻഗണന. പദ്ധതിപ്രകാരം ആരംഭിക്കുന്ന വ്യവസായ യൂനിറ്റുകൾക്ക് മാർജിൻമണി ഗ്രാൻറ്, ടെക്നിക്കൽ െട്രയിനിങ്, മാർക്കറ്റിങ് സപ്പോർട്ട് എന്നിവ ലഭിക്കും. സ്ഥിരം മൂലധനനിക്ഷേപത്തിെൻറ 40 ശതമാനം പരമാവധി നാലു ലക്ഷം രൂപയും പ്രവർത്തനമൂലധനത്തിെൻറ 30 ശതമാനം പരമാവധി 1.5 ലക്ഷം രൂപയും ഗ്രാൻറായി നൽകും. പദ്ധതിയുടെ 20 ശതമാനം തുക സംരംഭകൻ ബാങ്ക്, ധനകാര്യസ്ഥാപനങ്ങൾവഴി സമാഹരിക്കണം. ശേഷിക്കുന്ന 10 ശതമാനം തുക സംരംഭകൻ സ്വന്തമായി കണ്ടെത്തണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകും. ഫോൺ: 0497 2700928.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story