Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിയാരത്ത് രോഗികൾക്ക്...

പരിയാരത്ത് രോഗികൾക്ക് ഇനി ചിത്രങ്ങൾ ആസ്വദിക്കാം

text_fields
bookmark_border
മെഡിക്കൽ കോളജിൽ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയൊരുക്കുന്നു പയ്യന്നൂർ: പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറി ഒരുക്കുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഒരാതുരാലയം വർണസങ്കലനത്തി​െൻറകൂടി വേദിയാകുന്നത്. ഒ.പി മുതൽ എല്ലായിടങ്ങളിലും മനോഹരമായ ചിത്രങ്ങൾ പതിക്കുന്നതിനു പുറേമ ചിത്രകാരന്മാർക്ക് അവരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയായും ആശുപത്രി മാറും. പ്രമുഖ ചിത്രകാരന്മാരുടെ വിലപ്പെട്ട സൃഷ്ടികളായിരിക്കും ആതുരാലയചുവരുകളെ അലങ്കരിക്കുക. മെഡിക്കൽ കോളജും ലളിതകലാ അക്കാദമിയും ഇതി​െൻറ ചെലവ് വഹിക്കും. ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും അധികം സമയം ചെലവഴിക്കേണ്ടിവരുമ്പോൾ ചിത്രങ്ങൾ ആസ്വദിക്കാം. സർക്കാർ ഏറ്റെടുക്കുന്നതോടെ ആർട്ട് ഗാലറി പ്രത്യേകമായി തുടങ്ങാനും വഴിയൊരുങ്ങുന്നു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഇതിനായി 50 ലക്ഷം രൂപവരെ അനുവദിക്കാമെന്ന് ടി.വി. രാജേഷ് എം.എൽ.എ പറഞ്ഞു. സർക്കാർമേഖലയിലായാൽ മാത്രമേ ഇത് അനുവദിക്കാനാവൂ എന്നും മെഡിക്കൽ കോളജിൽ നടന്ന ആർട്ട് ഗാലറി നിർമാണ സംഘാടകസമിതി രൂപവത്കരണയോഗത്തിൽ എം.എൽ.എ പറഞ്ഞു. യോഗത്തിൽ കോളജ് ഭരണസമിതി ചെയർമാൻ ശേഖരൻ മിനിയോടൻ അധ്യക്ഷത വഹിച്ചു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. പ്രഭാവതി, പ്രിൻസിപ്പൽ ഡോ. കെ. സുധാകരൻ, ഹൃദയാലയ മേധാവി ഡോ. എസ്.എം. അഷ്റഫ്, ലളിതകലാ അക്കാദമി അംഗങ്ങളായ രവീന്ദ്രൻ തൃക്കരിപ്പൂർ, പി.പി. ബാലൻ എന്നിവർ സംസാരിച്ചു. എം.ഡി കെ. രവി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story