Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 10:53 AM IST Updated On
date_range 22 Oct 2017 10:53 AM ISTദൃശ്യവിസ്മയ യാത്ര
text_fieldsbookmark_border
മട്ടന്നൂര്‍: ജവഹര്‍ലാല്‍ നെഹ്റുവിെൻറ ജന്മദിനത്തിെൻറ ഭാഗമായി തില്ലങ്കേരി മണ്ഡലം ജവഹര്‍ ബാലജനവേദിയുടെ നേതൃത്വത്തില്‍ എെൻറ ഭാരതം നവംബര്‍ 11ന് തില്ലങ്കേരിയില്‍ നടക്കും. നവംബര്‍ അഞ്ചിന് തെക്കന്‍പൊയിൽ, വാഴക്കാല്‍, കുണ്ടേരിഞ്ഞാല്‍ എന്നീ പ്രദേശത്താണ് പരിപാടികള്‍ നടക്കുക. റോഡ് പൊട്ടിപ്പൊളിഞ്ഞു മട്ടന്നൂർ: പൊട്ടിപ്പൊളിഞ്ഞ റോഡുമായി കീച്ചേരി നിവാസികള്‍ ദുരിതംപേറുന്നു. കളറോഡ് മുതല്‍ കീച്ചേരി വരെയുള്ള റോഡിൽ യാത്ര ദുഷ്കരമാണ്. ടാര്‍ചെയ്ത റോഡാണെങ്കിലും അത് കാണാനില്ല. എല്ലായിടത്തും കുഴികള്‍ മാത്രം. കളറോഡ് മുതല്‍ കീച്ചേരിവരെ റോഡ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ്. ഇതുകാരണം ബസ് സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പഴശ്ശി ജലസേചനപദ്ധതിയുടെ ഉടമസ്ഥതയിലായിരുന്ന റോഡ് ജില്ല പഞ്ചായത്തിനും പിന്നീട് നഗരസഭക്കും കൈമാറിയിരുന്നു. വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാല്‍ റോഡ് റീടാറിങ് എന്നത് സ്വപ്നം മാത്രമായി. കീച്ചേരിയില്‍ കനാല്‍പാലം അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇതുവെരയും നന്നാക്കാന്‍ നടപടിയായില്ലെന്നും നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന കീച്ചേരി റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story