Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടിപ്പുജയന്തി ആഘോഷ...

ടിപ്പുജയന്തി ആഘോഷ പരിപാടികളില്‍ ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയും

text_fields
bookmark_border
മംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷപരിപാടികളില്‍ ത‍​െൻറ പേര് ഉള്‍പ്പെടുത്തരുതെന്ന് കേന്ദ്രസഹമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ഉത്തര കന്നട എം.പിയും ബി.ജെ.പി നേതാവുമായ ഇദ്ദേഹം കഴിഞ്ഞവര്‍ഷം ഇതേ നിലപാട് അറിയിച്ച് ഉത്തര കന്നട ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് കത്തുനല്‍കിയിരുന്നു. കന്നടഭാഷ വിരോധിയും ഹിന്ദുവിരുദ്ധനുമായിരുന്ന ടിപ്പുസുല്‍ത്താ‍​െൻറ ജയന്തി ആഘോഷം ഏത് വകുപ്പ് സംഘടിപ്പിച്ചാലും ത‍​െൻറ പേര് ചേര്‍ക്കരുതെന്ന് മന്ത്രിക്കുവേണ്ടി പി.എ ചീഫ് സെക്രട്ടറിക്ക് കൈമാറിയ കത്തില്‍ പറഞ്ഞു. 2015ലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പുജയന്തി ആഘോഷം തുടങ്ങിയത്. ഇതി‍​െൻറ പേരില്‍ കുടകില്‍ സംഘ്പരിവാര്‍ കലാപം അഴിച്ചുവിട്ടിരുന്നു. മന്ത്രിയുടെ ചുവടുപിടിച്ച് ഉഡുപ്പി -ചിക്കമഗളൂരു എം.പിയും ബി.ജെ.പി നേതാവുമായ ശോഭ കരന്ത്ലാജെയും ത‍​െൻറ പേര് ടിപ്പുജയന്തി ആഘോഷപരിപാടികളില്‍ ഉള്‍പ്പെടുത്തരുതെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story