Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:02 AM IST Updated On
date_range 21 Oct 2017 11:02 AM ISTഅളക്കാനെത്തിയവർ അളക്കാതെ മടങ്ങി
text_fieldsbookmark_border
കാസർകോട്: നുള്ളിപ്പാടിയിലെ താലൂക്ക് ആയുർവേദ ആശുപത്രിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താനെത്തിയ റവന്യൂ ഉദ്യോഗസ്ഥർ ഭൂമി അളക്കാതെ വിഷയത്തിൽ ധാരണയായെന്ന് പറഞ്ഞ് തിരികെ പോയതായി പരാതി. ആശുപത്രി ചീഫ് മെഡിക്കൽ ഒാഫിസർ രേഖാമൂലം ആവശ്യപ്പെട്ടതനുസരിച്ചാണ് സ്ഥാപനത്തിെൻറ പേരിൽ ആർ.എസ് നമ്പർ 176/3ൽപെട്ട 50 സെൻറും 176/4ൽപെട്ട 10 സെൻറും അളന്ന് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്. ആഗസ്റ്റ് 14ന് രാവിലെ 10.30ന് താലൂക്ക് സർവേയർ സ്ഥലത്ത് എത്തുമെന്ന് കാണിച്ച് കാസർകോട് വില്ലേജ് ഒാഫിസർ ചീഫ് മെഡിക്കൽ ഒാഫിസർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതേദിവസം രാവിലെ 11.30ന് സ്ഥാപനപരിസരത്ത് എത്തിയ ഉദ്യോഗസ്ഥർ ആർ.എസ് നമ്പർ 209ൽെപട്ട മറ്റൊരു സ്ഥലവുമായി ബന്ധപ്പെട്ട കോടതിയുത്തരവ് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരുമായി വാഗ്വാദത്തിൽ ഏർപ്പെടുകയും തങ്ങൾ സ്ഥലം അളക്കാനല്ല, കൈയേറ്റം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വന്നതെന്നും ഇതുസംബന്ധിച്ച് ധാരണയിലെത്തിയെന്നും അറിയിച്ച് തിരികെ പോവുകയുമാണുണ്ടായതെന്ന് പറയുന്നു. ഇതിനെതിരെ ചീഫ് മെഡിക്കൽ ഒാഫിസർ തഹസിൽദാർക്ക് പരാതി നൽകി. ഇതിനെ തുടർന്ന് ഒാണാവധിക്കുശേഷം ഭൂമി അളന്ന് അതിർത്തി അടയാളപ്പെടുത്തി നൽകാമെന്ന് വില്ലേജ് ഒാഫിസർ ഉറപ്പുനൽകിയെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും ഇതും നടപ്പായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story