Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:00 AM IST Updated On
date_range 21 Oct 2017 11:00 AM ISTകേരളത്തെ അപമാനിക്കാനുള്ള സംഘ്പരിവാർ ശ്രമത്തെ ഒറ്റക്കെട്ടായി നേരിടണം ^ഹമീദ് വാണിയമ്പലം
text_fieldsbookmark_border
കേരളത്തെ അപമാനിക്കാനുള്ള സംഘ്പരിവാർ ശ്രമത്തെ ഒറ്റക്കെട്ടായി നേരിടണം -ഹമീദ് വാണിയമ്പലം പയ്യന്നൂർ: കേരളത്തെ അപമാനിക്കാനുള്ള സംഘ്പരിവാർ ശ്രമത്തിനെതിരെ നടക്കുന്ന പോരാട്ടത്തിൽ യു.ഡി.എഫും എൽ.ഡി.എഫുമായി സഹകരിക്കാൻ വെൽഫെയർ പാർട്ടി തയാറാവുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. കേരളത്തെ സംഘ് ഭൂമിയാക്കാൻ അനുവദിക്കില്ല എന്ന വിഷയത്തിൽ പയ്യന്നൂരിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം പിടിച്ചെടുക്കാൻ കേരളത്തെ വർഗീയ സംഘർഷഭൂമിയാക്കാനുള്ള ശ്രമമാണ് സംഘ്പരിവാറിെൻറ കേന്ദ്രനേതൃത്വം നടത്തിയത്. ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത് ഉൾപ്പെടെയുള്ളവരുടെ അജണ്ടയാണ് ജനരക്ഷായാത്ര പരാജയപ്പെടുത്തിയതിലൂടെ കേരളജനത പൊളിച്ചു കൊടുത്തത്. കേരളത്തിലെ ഇരുമുന്നണികൾക്കുമെതിരെ ബദൽരാഷ്ട്രീയം മുന്നോട്ടുവെക്കുമ്പോൾതന്നെ കേരളസർക്കാറിനെ കേന്ദ്രഭരണം ഉപയോഗിച്ച് പിരിച്ചുവിടുന്നതിനെതിരെ വെൽഫെയർ പാർട്ടി ശക്തമായ പ്രതിഷേധം തീർക്കും. സംഘ്പരിവാറിെൻറ ഭീഷണി ജാഗ്രതയോടെ കാണാൻ സി.പി.എമ്മിന് സാധിക്കുന്നില്ല എന്ന യാഥാർഥ്യം നിലനിൽക്കുകയാണ്. ദലിതരെ ചുട്ടുകൊന്നുകൊണ്ടാണ് ആർ.എസ്.എസ് ഹിന്ദു ഐക്യത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരസംഘടനയായ ആർ.എസ്.എസ് മുസോളിനിയുടെ ബലില്ല ഓർഗനൈസേഷെൻറ ഇന്ത്യൻ പതിപ്പാണ്. ഇന്ത്യ കണ്ട ഏറ്റവും ദുർബലമായ ഭരണമാണ് കഴിഞ്ഞ മൂന്നുവർഷത്തെ മോദിഭരണം. എന്നാൽ, ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കാൻ കോൺഗ്രസിനാവുന്നില്ല. പാർലമെൻറിൽ യെച്ചൂരിയുടെ സാന്നിധ്യം അനിവാര്യമാവുമ്പോഴും അത് തടഞ്ഞ് സി.പി.എം കേരള പാർട്ടിയിലേക്ക് മാത്രമായി ദുർബലപ്പെടുന്നത് ഖേദകരമാണെന്നും ഹമീദ് പറഞ്ഞു. ജില്ല പ്രസിഡൻറ് ജുബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സുരേന്ദ്രൻ കുരീപ്പുഴ, സൈനുദ്ദീൻ കരിവെള്ളൂർ, പള്ളിപ്രം പ്രസന്നൻ എന്നിവർ സംസാരിച്ചു. സി.കെ. മുനവ്വിർ സ്വാഗതവും പി.വി. ഹസൻകുട്ടി നന്ദിയും പറഞ്ഞു. സി.പി.എം നേതാവും മുൻ പയ്യന്നൂർ നഗരസഭ ചെയർമാനുമായ ജി.ഡി. നായരുടെ നിര്യാണത്തിൽ സമ്മേളനം അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story