Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:00 AM IST Updated On
date_range 21 Oct 2017 11:00 AM ISTഅന്തർസർവകലാശാലാ വനിതാ വോളി മത്സരത്തിന് തുടക്കമായി
text_fieldsbookmark_border
മാങ്ങാട്ടുപറമ്പ്: ദക്ഷിണമേഖല അന്തർ സർവകലാശാലാ വനിത വോളിബാൾ മത്സരങ്ങൾക്ക് കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിൽ തുടക്കമായി. മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിലെ നാലു കോർട്ടുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഇന്നലെ 18 മത്സരങ്ങളിലായി 36 സർവകലാശാലാ ടീമുകൾ ഏറ്റുമുട്ടി. പൂൾ എയിൽനിന്ന് റാണി ചന്നമ്മ സർവകലാശാല, ബാംഗ്ലൂർ സർവകലാശാല, മഛ്ലിപട്ടണം കൃഷ്ണ സർവകലാശാല, അണ്ണാ സർവകലാശാല, അണ്ണാമലൈ സർവകലാശാലാ എന്നിവരും പൂൾ ബിയിൽനിന്ന് മൈസൂർ സർവകലാശാല, നെല്ലൂർ വിക്രമസിംഹപുരി സർവകലാശാല, നൽഗൊണ്ട മഹാത്മാഗാന്ധി സർവകലാശാല, ബെളഗാവി വിശ്വേശ്വരയ്യ ടെക്നിക്കൽ സർവകലാശാല തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. ഇന്ന് 27 മത്സരങ്ങൾ നടക്കും. ടൂർണെമൻറ് പി.കെ. ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് അംഗം എം. പ്രകാശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കായികവിഭാഗം മേധാവി പി.ടി. ജോസഫ്, സിൻഡിക്കേറ്റ് അംഗം വിൻസൻറ് എന്നിവർ പെങ്കടുത്തു. ടെറാ ഫ്ലക്സിൽ ഇടിമിന്നൽ സ്മാഷുകൾ കണ്ണൂർ: മാങ്ങാട്ടുപറമ്പിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വോളിബാൾ ഹരത്തിന് ആർപ്പുവിളിയുയരുേമ്പാൾ, കളിക്കാർക്ക് കരുത്തുപകരുന്നത് ടെറാ ഫ്ലക്സിെൻറ പതുപതുത്ത പ്രതലം. സർവകലാശാലാ ടൂർണമെൻറിെൻറ ചരിത്രത്തിൽ ആദ്യമായാണ് വോളിബാൾ കോർട്ടുകൾ മികച്ച ഗുണനിലവാരമുള്ള ടെറാ ഫ്ലക്സിെൻറ പ്രതലമൊരുക്കുന്നത്. അന്താരാഷ്ട്രനിലവാരമുള്ള ടൂർണമെൻറുകളിലും വിദേശ വോളി ലീഗുകളിലല്ലാം ഇത്തരത്തിലുള്ള പ്രതലമാണ് ഒരുക്കുക. കളിക്കാർക്ക് കൃത്യമായ ഗ്രിപ് കിട്ടുന്നതിനും ലാൻഡിങ് പിഴക്കാതിരിക്കുന്നതിനുമൊക്കെ ഇത് സഹായിക്കും. മിക്ക ടീമുകളുടെയും പ്രകടനത്തിെൻറ ഗുണനിലവാരം കോർട്ടിൽ പ്രതിഫലിച്ചു. ആത്മവിശ്വാസത്തോടെ കളിക്കാനാകുന്നുണ്ടെന്ന് താരങ്ങളും ചൂണ്ടിക്കാട്ടുന്നു. സൗത്ത് സോൺ വനിതാ വോളിബാൾ ടൂർണമെൻറും തുടർന്ന് അഖിലേന്ത്യാ വനിതാ േവാളിബാൾ ലീഗിനും ആതിഥ്യംവഹിക്കുന്നതിനാൽ മികച്ച പ്രതലമൊരുക്കുന്നതിന് ടെറാ ഫ്ലക്സ് ഉപയോഗിക്കാൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു. കൂടുതൽ കോർട്ടുകൾ ഒരുക്കിയതും ടൂർണമെൻറിനെ കാർണിവലായി മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story