Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഞ്ചരക്കണ്ടി മെഡിക്കൽ...

അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്​: സർക്കാർനടപടി പ്രതിഷേധാർഹം ^എ.​െഎ.എസ്​.എഫ്​

text_fields
bookmark_border
അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്: സർക്കാർനടപടി പ്രതിഷേധാർഹം -എ.െഎ.എസ്.എഫ് കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 2016-2017 വര്‍ഷത്തെ എം.ബി.ബി.എസ് പ്രവേശനം അംഗീകരിച്ച് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം എം. അഗേഷ്. മെറിറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രവേശനനടപടികള്‍ ജെയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്‌മ​െൻറ് ഇതിനെ ചോദ്യംചെയ്ത് ഹൈകോടതിയെയും തുടര്‍ന്ന് സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ജെയിംസ് കമ്മിറ്റിയുടെ തീരുമാനം കോടതികളും അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാർഥികള്‍ സര്‍ക്കാറിനെ സമീപിച്ചു. മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ചചെയ്യണമെന്ന സി.പി.ഐ മന്ത്രിമാരുടെ ആവശ്യം തള്ളിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനായി ഗവര്‍ണറെ സമീപിച്ചത്. ഗവര്‍ണര്‍ ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് മടക്കി അയച്ചു. തുടര്‍ന്ന് ഗവണ്‍മ​െൻറ് നല്‍കിയ മറുപടിയിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. മെറിറ്റ് അട്ടിമറിച്ച് പണം വാങ്ങി നല്‍കിയ പ്രവേശനം ഓര്‍ഡിനന്‍സിലൂടെ അംഗീകരിച്ച നടപടി സ്വാശ്രയ മാനേജ്‌മ​െൻറുകള്‍ക്ക് വിദ്യാഭ്യാസകച്ചവടം നടത്താനുള്ള അംഗീകാരം നല്‍കുന്നതിന് തുല്യമാണെന്ന് എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇതേ മാനേജ്‌മ​െൻറി​െൻറ കീഴിലുള്ള കണ്ണൂര്‍ ഡ​െൻറൽ കോളജ്, കാസര്‍കോട് സെഞ്ച്വറി ഡ​െൻറല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെയും അഡ്മിഷന്‍ ജെയിംസ് കമ്മിറ്റി റദ്ദാക്കിയിരുന്നു. ഈ കേസ് കോടതിയില്‍ നടക്കുകയാണ്. ഈ കോളജുകളുടെ വിഷയത്തിലും മാനേജ്‌മ​െൻറുകള്‍ക്ക് അനുകൂലമായ നടപടികള്‍ക്കായി സര്‍ക്കാറിനെ സമീപിക്കാനുള്ള സാധ്യതയും ഇതിലൂടെ തെളിയുകയാണ്. മെറിറ്റ് മാനദണ്ഡങ്ങള്‍ പാലിക്കാതെനടത്തിയ അഡ്മിഷന്‍ അംഗീകരിച്ച നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് എ.ഐ.എസ്.എഫ് മുന്നിട്ടിറങ്ങുമെന്നും അഗേഷ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story