Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:57 AM IST Updated On
date_range 21 Oct 2017 10:57 AM ISTവന്യജീവികൾ കാടിറങ്ങുന്നു; കാനനമായി ആറളം ഫാം
text_fieldsbookmark_border
കേളകം: കാടുകയറിയ ആറളം ഫാമിൽ വിലസുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യജീവികളെ തുരത്താനാവാതെ വനംവകുപ്പ് അധികൃതർ വട്ടംകറങ്ങുന്നു. വിവിധ ബ്ലോക്കുകളിലായി 3500ഒാളം ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമിവീതം നൽകിയിരുന്നു. എന്നാൽ, 2000ത്തോളം പേർ മാത്രമാണ് ഭൂമിയേറ്റെടുത്ത് താമസമാക്കിയത്. ഇതിൽ അവശേഷിക്കുന്ന 1500 കുടുംബങ്ങളുടെ സ്ഥലം ഉപയോഗിക്കാതെ കാടുകയറുകയാണ്. ഇവിടെയാണ് വന്യജീവികൾ താവളമാക്കുന്നത്. വനമേതാണ് ഫാമേതാണ് എന്ന് തിരിച്ചറിയാൻപോലും പ്രയാസമാണ്. ഭൂമി ലഭിച്ച കുടുംബങ്ങൾ ഫാമിലെത്തി താമസിക്കണമെന്ന് ൈട്രബൽ, -റവന്യൂ വകുപ്പുകൾ പലതവണ അറിയിച്ചിട്ടും പുനരധിവാസ കുടുംബങ്ങൾ തയാറായിട്ടില്ലത്രെ. വന്യമൃഗ ശല്യംകാരണം നൂറുകണക്കിന് പുനരധിവാസ കുടുംബങ്ങൾ ഫാം വിട്ടിരുന്നു. ഇതോടെ അവിടങ്ങളിലും കാടുകയറി. വന്യജീവി ശല്യം പരിഹരിച്ചാൽ മാത്രമേ മടങ്ങിയെത്തൂവെന്ന നിലപാടിലാണവർ. കാട്ടാനകളുടെ ശല്യമാണ് പ്രധാനമായും ഇവരെ അലട്ടുന്നത്. കാട്ടിലുള്ളതിനേക്കാൾ വന്യജീവികൾ ഫാമിലാണുള്ളതെന്നാണ് ഫാമിലെ താമസക്കാർ പറയുന്നത്. കൊട്ടിയൂർ, ആറളം വനാതിർത്തികളിൽ പൂർണമായി സംരക്ഷണമതിൽ സ്ഥാപിക്കാത്തതാണ് മൃഗങ്ങൾ ഫാമിലെത്തുന്നതിനു കാരണം. കാട്ടാനക്കൂട്ടങ്ങളും വന്യജീവികളും പുനരധിവാസ മേഖലയിലും ഫാമിലും ചുറ്റിയടിക്കുമ്പോഴും ഇവയെ തുരത്തുന്നതിന് എന്തുെചയ്യണമെന്നറിയാതെ വനംവകുപ്പ് കുഴയുകയാണ്. പുനരധിവാസ മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ മൂന്നുപേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story