Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:57 AM IST Updated On
date_range 21 Oct 2017 10:57 AM ISTബാങ്ക് ഉദ്യോഗസ്ഥൻ റോഡരികിൽ കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പയ്യന്നൂർ: . പഞ്ചാബ് നാഷനൽ ബാങ്ക് പഴയങ്ങാടി ശാഖയിലെ ഉദ്യോഗസ്ഥൻ തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ചെങ്ങര വീട്ടിൽ രാമചന്ദ്രനാണ് (50) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെ പിലാത്തറ പീരക്കാംതടത്തിലാണ് സംഭവം. ബാങ്കിൽനിന്ന് ഇപ്പോൾ താമസിക്കുന്ന കരിവെള്ളൂർ പെരളത്തെ വീട്ടിലേക്ക് സ്കൂട്ടറിൽ വരവെ അസ്വസ്ഥത അനുഭവപ്പെട്ട രാമചന്ദ്രൻ വണ്ടിനിർത്തി അൽപം നടന്നശേഷം കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ ഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ എത്തിെച്ചങ്കിലും വഴിമധ്യേ മരിച്ചു. തലശ്ശേരിയിലെ പരേതനായ നാരായണൻ നമ്പ്യാരുടെയും സി.വി. രമാവതിയുടെയും മകനാണ്. കരിവെള്ളൂർ ഗ്രാമപഞ്ചായത്ത് വി.ഇ.ഒ പെരളത്തെ എം.വി. ലതയാണ് ഭാര്യ. മക്കൾ: ഹർഷാറാം, ലക്ഷ. സഹോദരങ്ങൾ: സി.വി. മീര (പി.എൻ.ബി തലശ്ശേരി), വിദ്യ (നിർമലഗിരി), പരേതയായ വീണ. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരളത്ത് പൊതുദർശനത്തിന് വെച്ചശേഷം വൈകീട്ട് നാലിന് തലശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story