Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:57 AM IST Updated On
date_range 21 Oct 2017 10:57 AM ISTപാലയാട് കാമ്പസിലെ അക്രമം അപലപനീയം
text_fieldsbookmark_border
കണ്ണൂർ: പാലയാട് കാമ്പസിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ അക്രമം അപലപനീയമാണെന്നും ഇത്തരം അക്രമങ്ങൾ കാമ്പസ് രാഷ്ട്രീയം നിരോധിച്ച കോടതിവിധിയെ സാധൂകരിക്കുന്നതിന് കാരണമാകുമെന്നും ഒാൾ ഇന്ത്യാ ഡെമോക്രാറ്റിക് സ്റ്റുഡൻറ്സ് ഒാർഗനൈസേഷൻ (എ.െഎ.ഡി.എസ്.ഒ) ജില്ല കമ്മിറ്റി. കാമ്പസ് രാഷ്ട്രീയം പാടില്ലെന്ന സമീപനം കോടതിയിൽനിന്നുപോലും ഉയർന്നിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്തെ തകർക്കുന്നരീതിയിലുള്ള നയങ്ങൾക്കെതിരെ യോജിച്ച പ്രക്ഷോഭങ്ങളാണ് വളർന്നുവരേണ്ടത്. ശരിയായരീതിയിലുള്ള പ്രതിഷേധങ്ങൾ വിദ്യാർഥി സമൂഹത്തിൽനിന്ന് ഉയർന്നുവരണമെന്നും യോഗം ആവശ്യപ്പെട്ടു. അഖിൽ മുരളി, രശ്മി രവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story