Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:54 AM IST Updated On
date_range 21 Oct 2017 10:54 AM ISTമാഹി ചൈൽഡ്ലൈൻ പിരിച്ചുവിടണം -^എൻ.എസ്.യു
text_fieldsbookmark_border
മാഹി ചൈൽഡ്ലൈൻ പിരിച്ചുവിടണം --എൻ.എസ്.യു മാഹി: പള്ളൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂളിൽ വിദ്യാർഥികളെ ദേഹോപദ്രവം ഏൽപിച്ച സംഭവത്തിൽ മാഹി ചൈൽഡ്ലൈൻ അലംഭാവവും പക്ഷപാതപരവുമായ സമീപനം കാണിച്ചതായി മാഹി മേഖല എൻ.എസ്.യു (ഐ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സംഭവം നടന്നിട്ട് അഞ്ചുദിവസമായിട്ടും സ്കൂൾ അധികൃതർ അധികാരികളെ അറിയിക്കാതെ മൂടിവെച്ചതിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. പി.ടി.എ പിരിച്ചുവിടണമെന്നും അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ എസ്.പി. വിനീത്, അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം, ടി. രാഹുൽ, വരുൺ അരവിന്ദ് എന്നിവർ സംബന്ധിച്ചു. സ്കൂൾ ഇല്ലാതാക്കാൻ ഗൂഢശ്രമം --പി.ടി.എ മാഹി: പള്ളൂർ വെസ്റ്റ് ഗവ. എൽ.പി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികളെ അമിതലാളനയെ തുടർന്നുണ്ടായ സംഭവത്തെ തെറ്റായി ചിത്രീകരിക്കുന്നതിൽ പി.ടി.എ പ്രതിഷേധിച്ചു. സംഭവത്തിൽ വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ പി.ടി.എക്കോ പരാതിയില്ല. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രിയങ്കരനായ അധ്യാപകനെ നിസ്സാരമായ സംഭവം പെരുപ്പിച്ച് അപമാനിക്കാനും സ്കൂളിനെ നശിപ്പിക്കാനുമാണ് ചില കേന്ദ്രങ്ങൾ മനഃപൂർവം ശ്രമിക്കുന്നതെന്നും പി.ടി.എ ആരോപിച്ചു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ സത്യസന്ധമായി അന്വേഷിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിന് പി.ടി.എ എതിരല്ലെന്നും പ്രസിഡൻറ് കെ.എം. രാധാകൃഷ്ണൻ അറിയിച്ചു. വൈസ് പ്രസിഡൻറ് എ.എം. രാജീവൻ, കെ.പി. മനോജ്, കെ. മിനി, മദർ പി.ടി.എ പ്രസിഡൻറ് ജി.കെ. തുളസി, കെ. ദിവ്യ, എം.പി. വിജിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story