Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 10:54 AM IST Updated On
date_range 21 Oct 2017 10:54 AM ISTഅധ്യാപകനെതിരെ നടപടി വേണം
text_fieldsbookmark_border
മാഹി: ക്ലാസിലെ 16 കുട്ടികളെ കടിച്ച പള്ളൂർ ഗവ. വെസ്റ്റ് എൽ.പി സ്കൂളിലെ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ജനശബ്ദം മാഹി പ്രവർത്തക സമിതി ആവശ്യപ്പെട്ടു. സംസ്കാരത്തിന് നിരക്കാത്ത വിധം പിഞ്ചുകുട്ടികേളാട് ക്രൂരതകാട്ടിയ അധ്യാപകനെ രക്ഷപ്പെടുത്താൻ ബന്ധപ്പെട്ടവർ നടത്തുന്ന നീക്കത്തിൽനിന്ന് പിന്മാറണമെന്നും പ്രവർത്തക സമിതി യോഗം അഭ്യർഥിച്ചു. പ്രസിഡൻറ് ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ടി.എം. സുധാകരൻ, ദാസൻ കാണി, ജയകുമാർ, സുരേഷ് പന്തക്കൽ, ടി.എ. ലതീബ്, കെ. ഇന്ദിര തുടങ്ങിയവർ സംസാരിച്ചു. സോഷ്യൽ മീഡിയകളിലൂടെ ആഭാസകരമായ അസത്യ പ്രചാരണങ്ങൾ നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story