Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:05 AM IST Updated On
date_range 20 Oct 2017 11:05 AM ISTമദ്യം കടത്തിയ കേസ്: പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി 11 വര്‍ഷത്തിനുശേഷം പിടിയിൽ
text_fieldsbookmark_border
കാസർകോട്: ഓട്ടോറിക്ഷയില്‍ മദ്യം കടത്തിയ കേസില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ 11 വര്‍ഷത്തിനുശേഷം പിടികൂടി. പുല്ലൂരില്‍ താമസിക്കുന്ന ബംബ്രാണ അബ്ദുല്‍ ബാസിത്തിനെയാണ് (30) കാസര്‍കോട് പൊലീസ് അറസ്റ്റ്ചെയ്തത്. 2006ൽ ഓട്ടോറിക്ഷയില്‍ മദ്യം കടത്തിയ കേസിലെ പ്രതിയാണ് അബ്ദുല്‍ ബാസിത്ത്. അന്ന് 1200 പാക്കറ്റ് മദ്യം പിടിച്ചെടുത്തെങ്കിലും ഇയാൾ പൊലീസിനെ വെട്ടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വൈകീട്ട് കാഞ്ഞങ്ങാട്ടുനിന്നാണ് അബ്ദുല്‍ ബാസിത്തിനെ പിടികൂടിയത്. പടം:abdul basith_ arrested
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story