Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎതിരെവരുന്ന...

എതിരെവരുന്ന വാഹനത്തിന്​ ഹൈ ബീമിൽനിന്ന്​ രക്ഷനേടാൻ എച്ച്​.ബി.എം.എസ്​

text_fields
bookmark_border
കണ്ണൂര്‍: എതിരെവരുന്ന വാഹനത്തിന് കടുത്ത പ്രകാശരശ്മികളില്‍നിന്ന് രക്ഷനേടാന്‍ നൂതന സാങ്കേതികവിദ്യയുടെ കണ്ടെത്തലുമായി എളയാവൂര്‍ സ്വദേശി കെ.എം. മുരളീധരന്‍. വാഹനങ്ങളുടെ തീവ്രമായ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകള്‍ കാരണം എതിരെവരുന്ന വാഹനം ഓടിച്ചുവരുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും റോഡപകടങ്ങള്‍ ഉണ്ടാകുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ട്. 16 വര്‍ഷത്തെ പ്രയത്‌നത്തിനൊടുവിലുണ്ടായ കണ്ടുപിടിത്തം ഇതിനെല്ലാം പരിഹാരമാകുമെന്ന് മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഹൈ ബീം മാനേജ്‌മ​െൻറ് സിസ്റ്റം (എച്ച്.ബി.എം.എസ്) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം എല്ലാ വാഹനങ്ങളിലും ഘടിപ്പിക്കാവുന്നതാണ്. 2500 രൂപയാണ് വില. ഉപകരണം ഘടിപ്പിച്ച വാഹനം രാത്രികാലങ്ങളില്‍ ഹൈ ബീമില്‍ പോകുകയാണെങ്കില്‍ എതിരെ മറ്റൊരു വാഹനവും ഇതേ അവസ്ഥയില്‍ വന്നാല്‍ ആ വാഹനത്തി​െൻറ ഹൈബീം ഒരു സിഗ്നല്‍ ആയി സ്വീകരിച്ച് ഉപകരണം അവര്‍ക്കുവേണ്ടി ഹെഡ് ലാംപ് ഡിം ചെയ്ത് കൊടുക്കും. അങ്ങനെ ആ വാഹനത്തിന് സുഗമമായി കടന്നുപോകാനുള്ള അവസരം ഒരുക്കും. വാഹനം പോയതിനുശേഷം 10 സെക്കൻഡ് കൂടി ഡിമ്മില്‍ തുടരും. വേറെ വാഹനങ്ങള്‍ വല്ലതും എതിരെ വരുന്നുണ്ടോയെന്ന് സെര്‍ച്ച് ചെയ്യുകയും ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം ഹൈ ബീം പുനഃസ്ഥാപിക്കുകയും ചെയ്യും. ഉപകരണം ഘടിപ്പിച്ചയാള്‍ക്ക് മികച്ച ഫലം ലഭിക്കില്ലെങ്കിലും എതിരെവരുന്ന വാഹനങ്ങളെല്ലാം ഈ ഉപകരണം ഘടിപ്പിച്ചാല്‍ റോഡ് സുരക്ഷക്ക് ഇതൊരു മുതല്‍കൂട്ടായി മാറുമെന്ന് മുരളീധരന്‍ പറയുന്നു. ഉപകരണത്തിന് ഒരു വര്‍ഷത്തെ വാറൻറിയും റീപ്ലേസ്‌മ​െൻറ് വാറൻറിയുമുണ്ട്. കണ്ടുപിടിത്തത്തി​െൻറ പേറ്റൻറിന് അപേക്ഷ നല്‍കിയിട്ടുെണ്ടന്നും പരിഗണനയിലാണെന്ന് മറുപടി ലഭിച്ചതായും മുരളീധരൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story