Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:05 AM IST Updated On
date_range 20 Oct 2017 11:05 AM ISTഗെയിൽ പൈപ്പ് ലൈൻ: നാട്ടുകാരുെട ആശങ്കയകറ്റണമെന്ന് ജനസമ്പർക്കപരിപാടിയിൽ നിവേദനം
text_fieldsbookmark_border
കണ്ണൂർ: പുറവൂരിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കണമെന്ന് െഗയിൽവിരുദ്ധ സമരസമിതി ഭാരവാഹികൾ ജനസമ്പർക്ക പരിപാടിയിൽ ജില്ല കലക്ടർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ആശങ്കകൾ ഒാരോന്നായി എഴുതിനൽകിയാൽ രേഖാമൂലംതന്നെ മറുപടിനൽകാമെന്ന് കലക്ടർ മിർ മുഹമ്മദലി സമരസമിതി ഭാരവാഹികൾക്ക് മറുപടിനൽകി. ഇതുകൂടാതെ നാട്ടുകാരുടെ മുഴുവൻ ആശങ്ക പരിഹരിക്കുന്നതിനുള്ള പരിപാടികൾ ഉടൻ നടത്തുമെന്നും കലക്ടർ പറഞ്ഞു. സമരസമിതി ഭാരവാഹികളായ അഷറഫ് പുറവൂർ, എം.പി. മുഹമ്മദലി, അഹമ്മദ് പാറക്കൽ, പി.സി. ഷഫീഖ്, സി.പി. ഷക്കീർ, കെ.ടി. അസ്ലം, െക.എം. ഷഫീഖ്, പി.സി. അഹമ്മദ്കുട്ടി എന്നിവരാണ് നിവേദകസംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story