Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവന്യജീവിവേട്ട വ്യാപകം;...

വന്യജീവിവേട്ട വ്യാപകം; കൊട്ടിയൂർ വനത്തിലും ആറളം ഫാമിലും നിരീക്ഷണം ശക്തമാക്കി

text_fields
bookmark_border
കേളകം: ആറളം ഫാമി​െൻറ വിവിധ ബ്ലോക്കുകൾ കേന്ദ്രീകരിച്ചും കൊട്ടിയൂർ വനമേഖലയുടെ വിവിധഭാഗങ്ങളിലും വന്യജീവിവേട്ട വ്യാപകമായതോടെ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം ആറളം വിയറ്റ്നാമിൽ വേട്ടക്കാരായ നാലംഗസംഘത്തെ ഒരു ക്വിൻറൽ മാനിറച്ചിയുമായി പിടികൂടിയിരുന്നു. ആറളം ഫാമിൽ വേട്ടക്കിരയായ മാനി​െൻറ അവശിഷ്ടങ്ങൾ കണ്ടത്തുകയും ചെയ്തിരുന്നു. വേട്ടയാടിയ ഇറച്ചി വാണിജ്യാടിസ്ഥാനത്തിൽ വിൽപന നടത്തുന്ന സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ആറളം വന്യജീവിസങ്കേതം അസി. വാർഡൻ വി. മധുസൂദനൻ, കൊട്ടിയൂർ റേഞ്ച് ഓഫിസർ പി. വിനു തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രേത്യക സ്ക്വാഡുകൾ രൂപവത്കരിച്ചാണ് അന്വേഷണം തുടങ്ങിയത്. കാട്ടാനകളെ തുരത്താൻ പടക്കം പൊട്ടിക്കുന്നതി​െൻറ മറവിലാണ് ആറളത്തെ വന്യജീവിവേട്ട. കാട്ടുപന്നികളും മലാനുകളുമാണ് വേട്ടക്കാരുടെ തോക്കിനിരയാകുന്നത്. വേട്ട മാംസം സമീപ ടൗണുകളിൽ വിൽപന നടത്തുന്നതായും വനം വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വേട്ടയിറച്ചി വാങ്ങുന്നവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞദിവസം വേട്ടയിറച്ചിയുമായി അറസ്റ്റിലായ നാലംഗസംഘത്തെ കോടതി റിമാൻഡ് ചെയ്തു. എടപ്പുഴ സ്വദേശികളായ ജോസഫ് മാത്യു, ഷിജു ജോർജ്, വിനോദ് ആൻറണി, കീഴ്പള്ളി സ്വദേശി ഷൈജു തുടങ്ങിയവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story