Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:00 AM IST Updated On
date_range 20 Oct 2017 11:00 AM ISTക്വാറിക്കെതിരെ ഡി.വൈ.എഫ്.െഎ പ്രതിഷേധയോഗം
text_fieldsbookmark_border
പേരാവൂർ: ജനവിരുദ്ധ കരിങ്കൽ ക്വാറിക്കെതിരെ ഡി.വൈ.എഫ്.െഎ പ്രക്ഷോഭത്തിലേക്ക്. കണിച്ചാർ പഞ്ചായത്തിലെ 27ാം മൈലിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ക്രഷറിനെതിരെയാണ് പ്രതിഷേധം. ജനവാസകേന്ദ്രത്തിന് സമീപം പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആയിരത്തോളം പ്രദേശവാസികൾ ഒപ്പിട്ട ഭീമഹരജി കണിച്ചാർ പഞ്ചായത്ത് അധികൃതർക്കും കലക്ടർക്കും നൽകിയിരുന്നു. ക്രഷറിൽനിന്നുള്ള മലിനജലം പുഴയിലും മറ്റ് ജലാശയങ്ങളിലും ഒഴുകിയതോടെ ജനങ്ങൾ ജനകീയ സമരസമിതിയുണ്ടാക്കി പ്രക്ഷോഭം ആരംഭിച്ചു. കഴിഞ്ഞദിവസം സണ്ണി ജോസഫ് എം.എൽ.എ സമരസമിതി നേതാക്കളെയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങെളയും പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചെങ്കിലും ക്വാറി ഉടമക്ക് നോട്ടീസ് നൽകാൻ ഭരണസമിതി തയാറായില്ല. ക്വാറി ഇപ്പോഴും പ്രവർത്തിക്കുകയാണ്. ജനങ്ങൾക്കും പ്രകൃതിക്കും ഭീഷണിയായ ക്വാറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.െഎയുടെ ആഭിമുഖ്യത്തിൽ നിടുംപുറംചാലിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം കെ.കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഷാജി കൈതക്കൽ അധ്യക്ഷത വഹിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം കെ. വിനോദ്കുമാർ, സി.പി.എം നിടുംപൊയിൽ ലോക്കൽ സെക്രട്ടറി പി.കെ. സലിൻ, കെ.കെ. രാജേഷ്, കെ.എസ്. സജീവൻ, ടി. രാജു, അമൽ ജോസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story