Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 11:00 AM IST Updated On
date_range 20 Oct 2017 11:00 AM ISTആറളം ഫാമിൽ വീണ്ടും കാട്ടാന വിളയാട്ടം
text_fieldsbookmark_border
കേളകം: ആറളം ഫാമിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വൻ കൃഷിനാശം വരുത്തി. ഫാമിെൻറ അധീനതയിലുള്ള ഒന്നാം േബ്ലാക്കിൽ 15 വർഷത്തിലധികം പ്രായമായ പതിനഞ്ചോളം തെങ്ങുകൾ നശിപ്പിച്ചു. നിറയെ കായ്ഫലമുള്ള തെങ്ങുകളുടെ നാശം ഫാമിന് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. വ്യാഴാഴ്ച പുലർച്ചെയാണ് ആനക്കൂട്ടം എത്തിയത്. കഴിഞ്ഞ ദിവസം ഫാം സെൻട്രൽ നഴ്സറിയിലെ അഞ്ഞൂറോളം തെങ്ങിൻതൈകളും പത്തോളം വലിയ തെങ്ങുകളും തൊഴിലാളികളുടെ ഭക്ഷണപ്പുരയും ആനക്കൂട്ടം നശിപ്പിച്ചിരുന്നു. കുരങ്ങുശല്യം കാരണം ഫാമിലെ ഒന്ന്, രണ്ട് ബ്ലോക്കുകളിലെ തെങ്ങുകൾ സ്വകാര്യവ്യക്തിക്ക് പാട്ടത്തിന് കൊടുത്തിരുന്നു. കുരങ്ങിനെ തുരത്തുന്നതിനായി നിയമിച്ച തൊഴിലാളികളിൽ രണ്ടുപേർ ആനയുടെ മുന്നിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആറളം വനത്തിൽനിന്നാണ് ആനക്കൂട്ടം ഫാമിെൻറ അധീനതയിലുള്ള പ്രദേശത്തേക്ക് കടന്നത്. അതിർത്തിയിൽ സ്ഥാപിച്ച ആനമതിലും കടന്നാണ് ആനക്കൂട്ടം എത്തിയത്. ആദിവാസി പുനരധിവാസമേഖലയിലും ഫാമിെൻറ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമായി കറങ്ങിനടക്കുന്ന ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള ഒരുനടപടിയും വനംവകുപ്പിെൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. വനാതിർത്തിയും കടന്ന് അഞ്ചു കിലോമിറ്ററിനുള്ളിലാണ് ആനക്കൂട്ടം മാസങ്ങളായി കഴിയുന്നത്. രണ്ടു മാസത്തിനിടയിൽ ഫാമിെൻറ അധീനമേഖലയിൽനിന്ന് മുന്നൂറോളം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. സാമ്പത്തികപ്രതിസന്ധി കാരണം നട്ടംതിരിയുന്ന ഫാമിനെ കൂടുതൽ നഷ്ടത്തിലാക്കുകയാണ് കാട്ടാനക്കൂട്ടം. ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തുന്നതിന് വനംവകുപ്പ് കാണിക്കുന്ന അനാസ്ഥക്കെതിരെ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ഫാമിെൻറ ചെയർമാൻകൂടിയായ ജില്ല കലക്ടർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് അധികൃതർ. നേരത്തെ ഫാമിലെ തൊഴിലാളികളും വനംവകുപ്പും സംയുക്തമായി ആനകളെ തുരത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, ആറുമാസമായി ഇത്തരം നടപടികൾ നിർത്തിവെച്ചിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് വനം വകുപ്പിെൻറ റാപിഡ് െറസ്പോൺസ് ടീമിെൻറ ആസ്ഥാനം തളിപ്പറമ്പിൽനിന്ന് ഇരിട്ടിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇവരുടെ സേവനവും വേണ്ടവിധം ഉപയോഗപ്പെടുത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story