Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:56 AM IST Updated On
date_range 20 Oct 2017 10:56 AM ISTകെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടം
text_fieldsbookmark_border
വളപട്ടണം: ദേശീയപാതയിൽ വളപട്ടണം പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഗുരുതരപരിക്കേറ്റ കാർ ഡ്രൈവർ പാലക്കാട് സ്വദേശി ഗോപനെ (21) കണ്ണൂർ എ.കെ.ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30ഒാടെ പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുകയായിരുന്ന ബസും പാലക്കാടുനിന്ന് കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാറിെൻറ മുൻഭാഗം പൂർണമായും തകർന്നു. ഇതേസമയം ഒരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപെട്ടുവെങ്കിലും പരിക്കില്ലാതെ രക്ഷപ്പെട്ടു. ബസ് ഇതേ ദിശയിൽ പോവുകയായിരുന്ന മറ്റൊരുവാഹനത്തെ മറിക്കടക്കുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് വളപട്ടണം പാലത്തിന് ഇരുവശത്തുമായി കിലോമീറ്ററുകൾ ദൂരത്തായി മണിക്കൂറുകളോളം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വളപട്ടണം പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story