Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജി.ഡി. നായർക്ക്...

ജി.ഡി. നായർക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

text_fields
bookmark_border
പയ്യന്നൂർ: പയ്യന്നൂരി​െൻറ ജീവിതത്തിന് സൗമ്യതയുടെയും നിഷ്കാമകർമത്തി​െൻറയും പാഠങ്ങൾ പകർന്നുനൽകിയ ജി.ഡി. നായർക്ക് നാടി​െൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വിവിധ തുറകളിൽനിന്നുള്ള ആയിരങ്ങളാണ് വിവിധ സ്ഥലങ്ങളിൽ പൊതുദർശനത്തിനുവെച്ചപ്പോൾ ആദരാഞ്ജലികളർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ എം.എൽ.എ തുടങ്ങിയവർ അനുശോചനമറിയിച്ചു. എം.പിമാരായ പി. കരുണാകരൻ, പി.കെ. ശ്രീമതി, കെ.കെ. രാഗേഷ്, എം.എൽ.എമാരായ എ.എൻ. ഷംസീർ, െജയിംസ് മാത്യു, സി. കൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ, കോൺഗ്രസ് നേതാക്കളായ വി.എൻ. എരിപുരം, കെ. ബ്രിജേഷ്കുമാർ, ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് അഴീക്കോടൻ ചന്ദ്രൻ, കെ.എസ്.ടി.എ മുൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി.എച്ച്്. ബാലകൃഷ്ണൻ, സി.പി.എം നേതാവ് സി.കെ.പി. പത്മനാഭൻ, സി.എം.പി ജില്ല സെക്രട്ടറി സി.വി. ശശീന്ദ്രൻ, കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.പി. സുനിൽകുമാർ, എൻ.സി.പി നേതാവ് വി.വി. കുഞ്ഞികൃഷ്ണൻ, കോൺഗ്രസ് എസ് നേതാക്കളായ കെ.കെ. ജയപ്രകാശ്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജനതാദൾ നേതാവ് ടി.സി.വി. ബാലകൃഷ്ണൻ, സി.എം.പി നേതാക്കളായ സി.എ. അജീർ, ബി. സജിത് ലാൽ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി, എം.എ. ലത്തീഫ്, ഇഖ്ബാൽ പോപുലർ, ഹോട്ടൽ ആൻഡ് െറസ്റ്റാറൻറ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ.പി. ബാലകൃഷ്ണ പൊതുവാൾ, സ്പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറ് ഒ.കെ. വിനീഷ്, പ്രവാസിസംഘം നേതാക്കളായ എം.പി. ബാലകൃഷ്ണൻ, ഇ.എം.പി. അബൂബക്കർ, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ, ജില്ല സെക്രട്ടറി പി.കെ. ബൈജു, താലൂക്ക് ഭാരവാഹികളായ വൈക്കത്ത് നാരായണൻ, ടി.പി. കുഞ്ഞിക്കണ്ണൻ, സാംസ്കാരികപ്രവർത്തകരായ കരിവെള്ളൂർ മുരളി, എം.കെ. മനോഹരൻ, പി.കെ. സുരേഷ്കുമാർ, എം. പ്രദീപ്കുമാർ, കെ.കെ.ആർ വെങ്ങര, എസ്.ടി.എ നേതാക്കളായ എ.കെ. ബീന, വി.പി. മോഹനൻ, സുധീന്ദ്രൻ, വി. ബാലൻ, സി.പി.ഐ നേതാക്കളായ സി.പി. ഷൈജൻ, കെ.വി. ബാബു. സി.പി.എം നേതാക്കളായ ടി.കെ. ഗോവിന്ദൻ, ടി.ഐ. മധുസൂദനൻ, വി. നാരായണൻ, കെ. നാരായണൻ, മുസ്ലിംലീഗ് നേതാക്കളായ കെ.ടി. സഹദുല്ല, എസ്.എ. ഷുക്കൂർ ഹാജി, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജമാൽ കടന്നപ്പള്ളി, പയ്യന്നൂർ നഗരസഭ ചെയർമാൻ അഡ്വ. ശശി വട്ടക്കൊവ്വൽ, വെൽഫെയർ പാർട്ടി നേതാക്കളായ സി.കെ. മുനവ്വിർ, പി.വി. ഹസൻകുട്ടി, ടി.കെ. മുഹമ്മദ് റിയാസ്, തളിപ്പറമ്പ് നഗരസഭ ചെയർമാൻ മുഹമ്മദ് അള്ളാംകുളം, നീലേശ്വരം നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ഇപ്സോ ദേശീയ പ്രസിഡൻറ് അഡ്വ. വി.ബി. ബിനു തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. സഹകരണ ആശുപത്രിയിൽനിന്ന് രാവിലെ സി.പി.എം ഏരിയ കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തിലെത്തിച്ച മൃതദേഹം ഉച്ചവരെ അവിടെ പൊതുദർശനത്തിനുവെച്ചു. തുടർന്ന് രണ്ട് മുതൽ മൂന്നു വരെ ഗാന്ധി പാർക്കിലും മൂന്നു മുതൽ നാലു വരെ അന്നൂർ വേമ്പു സ്മാരക വായനശാലയിലും പൊതുദർശനത്തിന് വെച്ചു. തുടർന്നാണ് കണ്ടങ്കാളിയിലെത്തിച്ച് സംസ്കരിച്ചത്. നൂറുകണക്കിന് സംഘടനകളും വ്യക്തികളും മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story