Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:56 AM IST Updated On
date_range 20 Oct 2017 10:56 AM ISTചെങ്കൽലോറി ൈഡ്രവർക്ക് മർദനം; പണിമുടക്ക് ശനിയാഴ്ചവരെ
text_fieldsbookmark_border
പേരാവൂർ: സുൽത്താൻ ബത്തേരിയിൽ ചെങ്കൽ ഇറക്കുന്നതിനിടെ ഇരിട്ടി പടിയൂർ സ്വദേശിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് വയനാട്ടിലേക്കുള്ള ചെങ്കല്ല്കടത്ത് നിർത്തിവെച്ച് ഡ്രൈവർമാർ നടത്തുന്ന പണിമുടക്ക് ശനിയാഴ്ചവരെ തുടരും. ബുധനാഴ്ചയാണ് ചെങ്കൽ ഇറക്കുന്നതിനിടെ ൈഡ്രവറായ ഫ്രാൻസീസിന് മർദനമേറ്റത്. ഇദ്ദേഹം മാനന്തവാടി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലോറിയിൽ പോകുന്ന തൊഴിലാളികൾ ചെങ്കൽ കയറ്റിയിറക്കുന്നതാണ് പതിവ്. എന്നാൽ, വയനാട്ടിൽമാത്രം അവിടത്തെ തൊഴിലാളികളാണ് ഇറക്കുന്നത്. ഒരുകല്ലിന് 3.30 രൂപയാണ് ഇവർ ഇറക്കുകൂലിയായി ഈടാക്കുന്നത്. ഇതുസംബന്ധിച്ച തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story