Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:56 AM IST Updated On
date_range 20 Oct 2017 10:56 AM ISTഎൽ.ഡി.എഫ് ജനജാഗ്രത യാത്ര 23ന് ശ്രീകണ്ഠപുരത്ത്
text_fieldsbookmark_border
ശ്രീകണ്ഠപുരം: കേന്ദ്രസർക്കാറിെൻറ ജനദ്രോഹ നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന എൽ.ഡി.എഫ് ജനജാഗ്രത യാത്രക്ക് 23ന് രാവിലെ 9.30ന് ശ്രീകണ്ഠപുരത്ത് സ്വീകരണം നൽകും. മലപ്പട്ടത്തെ തരിശുരഹിത പഞ്ചായത്താക്കും ശ്രീകണ്ഠപുരം: മലപ്പട്ടത്തെ തരിശുരഹിത പഞ്ചായത്താക്കാൻ തീരുമാനം. ഇതിനാവശ്യമായ വിവിധ പദ്ധതികൾക്ക് പഞ്ചായത്ത് രൂപം നൽകി. കഴിഞ്ഞവർഷം 42 ഹെക്ടർ സ്ഥലത്താണ് നെൽകൃഷി ഉണ്ടായിരുന്നത്. ഈവർഷം 60 ഹെക്ടർ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. രണ്ടാംവിള കൃഷി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പാടങ്ങളിൽ തുടങ്ങി. നെൽകൃഷിക്ക് ഹെക്ടറിന് 17,000 രൂപ സബ്സിഡി നൽകും. വർഷങ്ങളായി തരിശിടുന്ന സ്ഥലത്ത് കൃഷിചെയ്താൽ ഹെക്ടറിന് 40,000 രൂപ സബ്സിഡി നൽകും. കൂടാതെ നിലം ഒതുക്കിയെടുക്കാൻ തൊഴിലുറപ്പ് പദ്ധതിക്കാരെ ഉപയോഗപ്പെടുത്തും. പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ പഞ്ചായത്ത് ഹാളിൽ കർഷകർ, പാടശേഖരസമിതി ഭാരവാഹികൾ എന്നിവരുടെ യോഗം നടത്തി. നേരേത്ത വിവിധ പാടശേഖര സമിതികളുടെ പ്രത്യേകയോഗം നടത്തി തരിശുരഹിതമാക്കാനുള്ള തീരുമാനമെടുത്തിരുന്നു. തുടർന്നാണ് പഞ്ചായത്ത്തല യോഗം നടത്തിയത്. യോഗത്തിൽ മലപ്പട്ടം പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ അധ്യക്ഷതവഹിച്ചു. വി.വി. ബാലകൃഷ്ണൻ, കെ.കെ. കുഞ്ഞിക്കണ്ണൻ, കെ.വി. രോഹിണി, കൃഷി ഓഫിസർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story