Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആവാസ്​ ഇൻഷുറൻസ്​...

ആവാസ്​ ഇൻഷുറൻസ്​ ശിൽപശാല

text_fields
bookmark_border
കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇൻഷുറന്‍സ് പദ്ധതിയെക്കുറിച്ച് ശിൽപശാല നടത്തി. സംസ്ഥാന സർക്കാറി​െൻറ തൊഴിൽ ൈനപുണ്യ വകുപ്പും േനാര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല ഉത്തരമേഖല റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍ കെ.എം. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. നാടി​െൻറ സാമ്പത്തികപുരോഗതിയില്‍ നിർണായക പങ്കുവഹിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴില്‍സ്ഥാപനങ്ങൾ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്ന സേവനസൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്ക് വജ്രം, സുവർണം, രജതമുദ്രകള്‍ എന്നിങ്ങെന ഗ്രേഡിങ് നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും അദ്ദേഹം പറഞ്ഞു. ചേംബർ പ്രസിഡൻറ് കെ. ത്രിവിക്രമന്‍ അധ്യക്ഷത വഹിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കേരളസര്‍ക്കാർ ഏർപ്പെടുത്തുന്ന സൗജന്യ ഇൻഷുറന്‍സ് പദ്ധതിയായ ആവാസി​െൻറ വിശദാംശങ്ങള്‍ യോഗത്തിൽ അവതരിപ്പിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ ബേബികാസ്ട്രോ, സനല്‍ നമ്പ്യാർ, കെ.എം. സിജുല, ടി.സി.വി. രഞ്ജിത്ത്, ചേംബര്‍ സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടൻ, ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ സുനില്‍ തോമസ്, ഡിസ്ട്രിക്ട് ലേബര്‍ ഓഫിസര്‍ ടി.വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അസി. ലേബര്‍ ഓഫിസര്‍ സി.സി. രാമചന്ദ്രന്‍ നന്ദി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story