Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:56 AM IST Updated On
date_range 20 Oct 2017 10:56 AM IST'കാഴ്ച കുട്ടികൾക്ക്' പദ്ധതി തുടങ്ങി
text_fieldsbookmark_border
പാനൂർ: ലയൺസ് ക്ലബ് സംസ്ഥാനവ്യാപകമായി നടപ്പാക്കുന്ന 'കാഴ്ച കുട്ടികൾക്ക്' പദ്ധതി പാനൂരിലും തുടങ്ങി. പാനൂർ ലയൺസ് ക്ലബിെൻറ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം സേവനതൽപരരായ അധ്യാപകർക്ക് പരിശീലന ക്ലാസ് നൽകി. നേതൃവിദഗ്ധൻ ഡോ. നിർമൽ ക്ലാസെടുത്തു. പാനൂർ മേഖല ഉദ്ഘാടനം മുൻ മന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു. എ.ഇ.ഒ സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എം. രാജൻ നമ്പ്യാർ, ബി.പി.ഒ എം.പി. പ്രദീപൻ, വി.കെ. മോഹൻദാസ്, കെ. ദാമോദരൻ, കെ. സലീം, പി. പവിത്രൻ എന്നിവർ സംസാരിച്ചു. ലയൺസ് മഹോത്സവം പാനൂർ: ലയൺസ് മഹോത്സവം ഡിസംബർ രണ്ടുമുതൽ 12വരെ ബസ്സ്റ്റാൻഡ് പരിസരത്ത് നടക്കും. വിവിധ വിനോദ പരിപാടികൾക്ക് പുറമെ, ആരോഗ്യ, കൃഷി, വനം, പൊലീസ്, വ്യവസായ വകുപ്പുകളുടെ പവലിയനുകൾ ഒരുക്കും. പുഷ്പ-ഫല പ്രദർശനവും അമ്യൂസ്മെൻറ് പാർക്കും ഉണ്ടാകും. ഇതോടനുബന്ധിച്ച് മത്സരാടിസ്ഥാനത്തിലുള്ള ലോഗോ ക്ഷണിച്ചു. 27നകം പ്രസിഡൻറ്, ലയൺസ് ക്ലബ്, പാനൂർ എന്ന വിലാസത്തിൽ ലോഗോ ലഭിക്കണം. ലയൺസ് ക്ലബ് പാനൂരിൽ ഐ കെയർ സെൻറർ സ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് മഹോത്സവം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ കെ. കൃഷ്ണൻ, ടി.ടി. ദിനി, പി. പവിത്രൻ, എം. രാജൻ നമ്പ്യാർ, എൻ.കെ. ജയദേവൻ, കെ. ദിനേശൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story