Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 10:32 AM IST Updated On
date_range 20 Oct 2017 10:32 AM ISTഅസാധുനോട്ടുമായി പിടികൂടിയവർ കള്ളപ്പണ റാക്കറ്റിലെ കണ്ണികൾ
text_fieldsbookmark_border
കണ്ണൂർ സിറ്റി: കള്ളപ്പണം കടത്തുന്ന വൻറാക്കറ്റിലെ കണ്ണികളാണ് കഴിഞ്ഞദിവസം എടക്കാട് പൊലീസിെൻറ പിടിയിലായതെന്ന് പൊലീസ്. പണം കിട്ടിയതിനെ കുറിച്ചും ഇതിെൻറ ഉറവിടത്തെ കുറിച്ചുമുള്ള കൂടുതൽ അന്വേഷണത്തിന് എൻഫോഴ്സ്മെൻറ് അധികൃതർക്ക് രേഖകൾ കൈമാറുമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച വൈകീട്ടാണ് സിറ്റി സി.ഐ കെ.വി. പ്രമോദിെൻറ നേതൃത്വത്തിൽ പൊലീസ് 20 ലക്ഷം രൂപയുടെ അസാധുനോട്ടുകളുമായി നാലുപേരെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച രണ്ടു കാറുകളും ഒരു ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ എട്ടുപേരാണ് ഉൾപ്പെട്ടിരുന്നത്. പൊലീസിനെ കണ്ട് നാലുപേർ മറ്റൊരു വാഹനത്തിൽ രക്ഷപ്പെട്ടിരുന്നു. എന്നാൽ, ഇവർ നാലുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരും ഉടൻ പിടിയിലാകുമെന്നാണ് സൂചന. ചിലരുടെ വീടുകളിൽ വ്യാഴാഴ്ച പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് വാഹനത്തിന് കൈകാണിക്കുകയും നിർത്താതെ പോയ വാഹനത്തെ രഹസ്യമായി പിന്തുടർന്ന് ഇടനിലക്കാരനായ അയ്യൂബ് റഷീദിെൻറ ആറാംമൈലിലെ വീട്ടിൽവെച്ച് നോട്ടുകൾ കൈമാറുന്നതിനിടെ സംഘത്തെ പിടികൂടുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story