Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:59 AM IST Updated On
date_range 19 Oct 2017 10:59 AM ISTഅശരണർക്ക് സാന്ത്വനമേകാൻ തലശ്ശേരിയിൽ 'സ്നേഹക്കൂട്'
text_fieldsbookmark_border
തലശ്ശേരി: ആരോരുമില്ലാത്തവർക്ക് സാന്ത്വനമേകാൻ തലശ്ശേരിയിൽ 'സ്നേഹക്കൂട്' ഒരുങ്ങുന്നു. തിരുവങ്ങാട് കുട്ടിമാക്കൂൽ മഠം ബസ്സ്റ്റോപ് പരിസരത്ത് ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന് കീഴിൽ ആരംഭിക്കുന്ന 'സ്നേഹക്കൂട്' അഗതിമന്ദിരം വെള്ളിയാഴ്ച വൈകീട്ട് നാലിന് ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യും. വി. രാമചന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയാകും. നഗരസഭ ചെയർമാൻ സി.കെ. രമേശൻ അധ്യക്ഷത വഹിക്കും. ജീവിതത്തിൽ ഒറ്റപ്പെട്ട അമ്മമാർ, പിഞ്ചുകുട്ടികൾ, വയോജനങ്ങൾ, മാനസിക അസ്വസ്ഥതയുള്ളവർ, ഭിന്നശേഷിയുള്ളവര്‍, മേനാരോഗികള്‍ തുടങ്ങിയവര്‍ക്ക് ആശ്വാസം പകരുക, പുതിയ തൊഴിൽസേങ്കതങ്ങൾ കണ്ടെത്തി സാമ്പത്തികമായി അവരെ സുരക്ഷിതരാക്കുക, പരാശ്രയമില്ലാതെ ജീവിക്കാൻ പ്രാപ്തരാക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് മന്ദിരം പ്രവർത്തിക്കുകയെന്ന് ചെയർമാൻ എം.പി. അരവിന്ദാക്ഷനും സെക്രട്ടറി ബാബു പാറാലും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിനുപുറേമ അനാഥരായ പിഞ്ചുകുഞ്ഞുങ്ങളെ പരിചരിക്കാനായി 'സുരഭി', മഹാരോഗങ്ങള്‍മൂലം ജിവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്വാസം പകരാനും സാന്ത്വനപരിചരണവും ചികിത്സ നൽകുന്നതിനുമായി 'നിലാവ്', അപകടത്തില്‍പെട്ടവര്‍ക്കും രോഗികള്‍ക്കും അടിയന്തരചികിത്സ നല്‍കുന്നതിനും ആരും ആശ്രയമില്ലാത്തവരെ സഹായിക്കാനുമായി 'ഒപ്പം', മദ്യപാനത്തിന് അടിമയായി കുടുംബത്തിൽനിന്ന് അകന്നവരെ പുതുജീവിതത്തിൽ നയിക്കാൻ പ്രാപ്തരാക്കുന്നതിനായി 'തീരം', സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെ സ്വയംതൊഴിലിൽ പ്രാപ്തരാക്കുന്നതിനായി 'ഉഷസ്', ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി സാന്ത്വനമേകുന്ന 'ചങ്ങാത്തം', ജീവകാരുണ്യം, രക്തദാനം, നേത്രദാനം, അവയവദാനം എന്നീ പ്രവർത്തനങ്ങളിൽ പുതുതലമുറകൾക്ക് താൽപര്യം ജനിപ്പിക്കുന്നതിന് 'മിത്രം', നഗരത്തില്‍ ലഭ്യമാകുന്ന എല്ലാ ആധുനിക ശാസ്ത്ര-സാങ്കേതിക സംവിധാനങ്ങളും ആധുനിക ചികിത്സാസംവിധാനങ്ങളും ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാൻവേണ്ടിയുള്ള 'പുര', ഭക്ഷ്യ സ്വാശ്രയജീവിതം കൈവരിക്കാന്‍വേണ്ടി ജനങ്ങളെ കാര്‍ഷികജീവിതത്തിലേക്കും മിതവ്യയത്തിലേക്കും നയിക്കാൻ പ്രേരിപ്പിക്കുന്നതിന് 'സമൃദ്ധി' എന്നിങ്ങനെ പത്തോളം ആശ്രയസംരംഭങ്ങളും ട്രസ്റ്റ് ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story