Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 10:59 AM IST Updated On
date_range 19 Oct 2017 10:59 AM ISTകഞ്ചാവുകടത്ത്: യുവാവ് പിടിയിൽ; ഒരാൾ ഓടിരക്ഷപ്പെട്ടു
text_fieldsbookmark_border
പാപ്പിനിശ്ശേരി: ജില്ലയിലെ വിവിധഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന പ്രധാന കണ്ണിയിൽപെട്ട യുവാവ് പിടിയിലായി. ചിറക്കൽ സ്വദേശി കെ. വിജിലിനെയാണ് (30) എക്സൈസ് സംഘം പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. ഇവരുടെ പക്കൽനിന്ന് 1.150 കിലോഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി പാപ്പിനിശ്ശേരി കടവ് റോഡിൽ വെച്ചാണ് ഇയാൾ പിടിയിലാത്. എക്സൈസ് സംഘം വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിൽ ബൈക്കിലെത്തിയ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എക്സൈസ് സംഘം പിന്നാലെ ഓടിയാണ് വിജിലിനെ പിടികൂടിയത്. കൂടെയുണ്ടായിരുന്ന മൻസൂർ എന്നയാൾ ഓടിരക്ഷപ്പെട്ടു. ഇവർ ഓടിച്ചിരുന്ന ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ജില്ലയിൽ കഞ്ചാവ് ആവശ്യമുള്ളവർക്ക് മൊത്തമായി എത്തിച്ചുകൊടുക്കുന്ന ഏജൻറുമാരാണ് പിടിയിലായ പ്രതിയടക്കമുള്ളവരെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആന്ധ്രയിൽനിന്ന് സ്ത്രീകളെ ഉപയോഗിച്ചാണ് ഇവർ ട്രെയിൻമാർഗം കഞ്ചാവ് എത്തിക്കുന്നത്. ഈ കണ്ണിയിൽപെട്ട ഒരു സ്ത്രീെയ കണ്ണപുരത്തുവെച്ച് െപാലീസ് കഴിഞ്ഞമാസം പിടികൂടിയിരുന്നു. ആ സമയത്തും വിജിലും മൻസൂറും സ്ത്രീയുടെകൂടെ ഉണ്ടായിരുന്നെങ്കിലും വിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. മൻസൂർ നിരവധി മയക്കുമരുന്ന് കടത്ത് കേസിലും മോഷണക്കേസിലും വളപട്ടണത്തുവെച്ച് ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് കൊലചെയ്യപ്പെട്ട സംഭവത്തിലും പ്രതിയാണെന്ന് എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ എം. ദിലീപ്, പ്രിവൻറിവ് ഓഫിസർ കെ.ടി. സുധീർ, സി.ഇ.ഒമാരായ ജിതേഷ് മയ്യിൽ, എം.കെ. ജനാർദനൻ, ടി.വി. വിജിത്ത്, കെ. സന്ദീപ്, കെ. സുമേഷ് എന്നിവരാണ് പ്രതിയെ പിടികൂടുന്നതിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story