Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുളുനാടി​െൻറ...

തുളുനാടി​െൻറ തിരുവോണത്തെ ദൃശ്യവത്​കരിച്ച്​ 'പൊലിയന്ദ്രം'

text_fields
bookmark_border
കാസർകോട്: തുളുനാടി​െൻറ സ്വന്തം ഒാണത്തി​െൻറ ചരിത്രവും പുരാവൃത്തവും തിരിച്ചുപിടിച്ച് 'പൊലിയന്ദ്രം'. മിത്തുകളെ സവർണരാഷ്ട്രീയത്തി​െൻറ അടയാളമായി പൊളിച്ചെഴുതാനുള്ള ശ്രമങ്ങൾക്കെതിരെ കീഴാള​െൻറ ഒാണമെന്താണെന്ന തിരിച്ചറിവുനൽകുന്ന ഡോക്യുമ​െൻററിയുടെ രചനയും സംവിധാനവും നോവലിസ്റ്റ് അംബികാസുതൻ മാങ്ങാടാണ് നിർവഹിച്ചിരിക്കുന്നത്. തുളുനാട്ടിൽ ദീപാവലിനാളിൽ ആഘോഷിക്കുന്ന പൊലിയന്ദ്രം ആഘോഷത്തെ ദൃശ്യവത്കരിക്കുന്നതാണ് ഡോക്യുമ​െൻററി. അരമണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമ​െൻററി ഇതുവരെ രേഖപ്പെടുത്താത്ത പൊലിയന്ദ്രത്തി​െൻറ ചരിത്രം ദൃശ്യാത്മകമായി രേഖപ്പെടുത്തുന്നു. പൊലിയന്ദ്രം ഡോക്യുമ​െൻററിയുടെ ആദ്യ പൊതുപ്രദർശനമാണ് പ്രസ്ക്ലബി​െൻറ ആഭിമുഖ്യത്തിൽ നടന്നത്. രണ്ടു തവണയാണ് പ്രദർശിപ്പിച്ചത്. നൂറിലധികം പേർ കാഴ്ചക്കാരായി. തുടർന്ന് നടന്ന പൊലിയന്ദ്രം ഡോക്യുമ​െൻററി സംവാദം ജി.ബി. വത്സൻ ഉദ്ഘാടനം ചെയ്തു. അംബികാസുതൻ മാങ്ങാട് ഡോക്യുമ​െൻററി വിശദീകരണം നടത്തി. പ്രസ്ക്ലബ് പ്രസിഡൻറ് ടി.എ. ഷാഫി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ്, നിസാം റാവുത്തർ, ജയൻ മാങ്ങാട്, രവീന്ദ്രൻ രാവണീശ്വരം എന്നിവർ സംസാരിച്ചു. സെക്രട്ടറി വിനോദ് പായം സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story